ലോക പൊലീസ് സേനകളിൽ കാലത്തിന് മുന്നേ നടക്കുന്നവരാണ് ദുബായ് പൊലീസ്. സൂപ്പർകാറുകളും ലക്ഷ്വറി കാറുകളുമുള്ള ഈ സൂപ്പർപോലീസ് ഇനി പറന്നെത്തും. 2017 ജിടെക്സിൽ പ്രദർശിപ്പിച്ച ഹോവർസർഫറിൽ ദുബായ് പൊലീസ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഹോവർസർഫർ കമ്പനിയുടെ ആദ്യ പ്രൊഡക്ഷൻ മോഡൽ സ്വന്തമാക്കിയ ദുബായ് പൊലീസ് ഉടൻ തന്നെ ഹോവർസർഫർ നിരത്തുകളിലെത്തും.
ഡ്രോണിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ബൈക്ക് നിർമിക്കുന്നത് ഹോവര്‍സര്‍ഫര്‍ എന്ന റഷ്യന്‍ കമ്പനിയാണ്. സ്കോർപിയോൺ 3 എന്ന പേരിട്ടിരുന്ന ബൈക്കിന് ഒരാളെ വഹിച്ചുകൊണ്ട് 5 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനാകും. ഒറ്റയടിക്ക് 25 മിനിറ്റു നേരം വരെ പറക്കാന്‍ സാധിക്കും ബൈക്കിന്റെ പരമാവധി വേഗം 70 കിലോമീറ്റാണ്. എട്ടുമണിക്കൂർ വരെ ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ബൈക്കിൽ. 150 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 300 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും.
കൂടാതെ പറക്കും ബൈക്കിലുള്ള എട്ട് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തൽസമയം പൊലീസ് കൺട്രോൾ റൂമിലുമെത്തും. ആപത്ത് ഘട്ടങ്ങളിൽ പെെട്ടന്ന് എത്തിപ്പെടാനാണ് ദുബായ് പൊലീസ് പറക്കും ബൈക്കിന്റെ സഹായം തേടുക.