യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയിൽപാത

Representative Image

പുതിയ ടെക്നോളജികൾ യുഎഇ എന്നും മുന്നിലാണ്. വിമാന വേഗമുള്ള ഹൈപ്പർ ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങൾക്കും ശേഷം കടലിനടിയിലൂടെയുള്ള റെയിൽപാതയ്ക്കായി യുഎഇ. ഫുജൈറയിൽ നിന്ന മുംബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെക്കുറിയാണ് യുഎഇ പഠിക്കാനൊരുങ്ങുന്നത്. അബുദാബിയിൽ നടന്ന യുഎഇ-ഇന്ത്യ കോൺക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചർച്ച നടന്നത്.

ഏകദേശം 2000 കിലോമീറ്റർ നീളം വരുന്ന റെയിൽപാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ അഡ്‍വൈസർ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയിൽപാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അൾട്രാ സ്പീഡ് ഫ്ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.