നടക്കുന്ന കാറുമായി ഹ്യുണ്ടേയ്

നിരത്തിലൂടെ ഓടുന്ന കാർ എന്ന സങ്കൽപ്പത്തിൽ നിന്നു പറക്കുന്ന കാർ എന്ന നിലയിലേക്ക് സാങ്കേതിക വിദ്യ വളർന്നു കഴിഞ്ഞു. അധികം വൈകാതെ പറക്കുന്ന കാർ നമ്മുടെ ആകാശത്ത് കാണാൻ സാധിക്കും. എന്നാൽ ചിറകുള്ള കാർ മാത്രമല്ല കാലുകളുള്ള നടക്കുന്ന കാറും യാത്ഥാർഥ്യമായേക്കും. വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ദുർഘടമായ പാതകളിലൂടെ നിഷ്പ്രയാസം നടന്നു കയറുന്ന കാറിന്റെ കൺസെപ്റ്റ് പുറത്തിറക്കിയത് ഹ്യുണ്ടേയ്‌യാണ്.

Hyundai Elevate

അമേരിക്കയിലെ ലോസ്അഞ്ചലസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2019 ന് മുന്നോടിയായാണ് ഹ്യുണ്ടേയ് നടക്കുന്ന കാറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. എലിവേറ്റ് എന്നാണ് നടക്കും കാർ കൺസെപ്റ്റിന് ഹ്യുണ്ടേയ് നൽകിയിരിക്കുന്ന പേര്. ടയറുകളും റോബോട്ടിക് കാലുകളുമുള്ള വാഹനം ഇലക്ട്രിക് മോട്ടറിലാണ് ചലിക്കുന്നത്. കൺസെപ്റ്റ് മോഡലിന്റെ കൂടുതൽ വിവരങ്ങളൊന്നും ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല.