യമഹ ആർഎക്സ് 100, ആർഡി 350 നിരോധിച്ചോ?

yamaha-rd-350
SHARE

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തയാണ് യമഹയുടെ ടൂ സ്ട്രോക്  ബൈക്കുകളായ ആർഎക്സ് 100 ഉം, ആർഡി 350 നിരത്തുകളിൽ നിന്ന് നിരോധിക്കുന്നു എന്നത്. യമഹ പ്രേമികളെ ഏറെ സങ്കടത്തിലാക്കിയിരുന്നു ആ വാർത്ത. ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിലെ രാജാവായിരുന്ന ഇരുബൈക്കുകളുടേയും നിർമാണം നേരത്തെ അവസാനിപ്പിച്ചിരുന്നെങ്കിലും ഇന്നും നിരവധി ബൈക്കുകൾ നിരത്തിലുണ്ട്. മലനീകരണ നിയന്ത്രണങ്ങളെ തുടർന്നാണ് ഈ ടൂ സ്ട്രോക്ക് രാജാക്കന്മാരുടെ നിർമാണം യമഹ അവസാനിപ്പിച്ചത്. ഇപ്പോഴിതാ നിലവിലുള്ള ബൈക്കുകളും നിരത്തിലിറക്കുന്നത് വിലക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ. ഈ വാർത്തയിൽ ഏതെങ്കിലും സത്യമുണ്ടോ? ഇവ രണ്ടും നിരോധിക്കുമോ? 

yamaha-rx-100
Yamaha RX 100

2 സ്ട്രോക്ക്  മൂന്നു ചക്രവാഹനങ്ങളെ നിരത്തിൽ നിന്ന് വിലക്കുന്ന ഉത്തരവിനെപ്പറ്റി കർണാടക സർക്കാർ ആലോചിക്കുന്നു എന്ന വാർത്തകളിൽ നിന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ നിരോധന വാർത്തയുടെ ജനനം. 2019 എപ്രിൽ 1 മുതല്‍ നിരോധനം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ചിലപ്പോൾ ഓട്ടോറിക്ഷകളുടെ എണ്ണം കണക്കിലെടുത്ത് 2020 മാർച്ച് 30 വരെ സമയം നീട്ടി നൽകാൻ സാധ്യതയുണ്ടെന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ.  

എന്നാൽ ജാവ, യെസ്ഡി, ആർഎക്സ് 100, ആർഡി 350 തുടങ്ങിയ ഐതിഹാസിക 2 സ്ട്രോക് ബൈക്കുകളെ ബാധിക്കുന്ന ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇനി അത്തരത്തിൽ ഉത്തരവുകൾ പുറത്തുവരുകയാണെങ്കിൽ തന്നെ അതു പ്രാവർത്തികമാക്കാൻ പിന്നെയും സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അടുത്ത വർഷം ബിഎസ് 6 നിലവിൽ വരുന്നതോടെ ഇത്തരത്തിലുള്ള വാഹനങ്ങൾ നിരോധിക്കണം എന്ന വാദവും ശക്തമായി ഉയർന്നു കേൾക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA