വേണമെങ്കിൽ സൈക്കിളിലും പോകാം 100 കി.മീ സ്പീഡിൽ

സൈക്കിളിൽ പരമാവധി എത്ര കിലോമീറ്റർ വേഗത്തിൽ വരെ പോകാം? മത്സരങ്ങളിൽ ചിലപ്പോഴൊക്കെ സൈക്കിളിന്റെ വേഗം മൂന്നക്കം കടക്കാറുണ്ടെങ്കിലും പൊതു നിരത്തുകളിൽ വേഗത വളരെ കുറഞ്ഞ വാഹനമാണ് സൈക്കിൾ. എന്നാൽ ബ്രസീലുകാരൻ യുവാവ് സൈക്കിളിൽ പോകുന്ന വേഗത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ഈ വിരുതൻ സൈക്കിളോടിച്ചത്.

സൈക്കിളിൽ ഘടിപ്പിച്ച സ്പീഡോ മീറ്ററിൽ 100 എന്ന രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ മാത്രം 100 കടന്നില്ല പകരം 99.9 എന്ന നമ്പറിലെത്തി. ബ്രസീലിലെ ഏതോ ഹൈവേയിലാണ് ഇയാൾ ഇത്രയും അധികം വേഗം കൈവരിച്ചത്. എന്നാൽ ഹെൽമെറ്റ് വെയ്ക്കാതെ ഒരു ട്രക്കിന്റെ പുറകെ അതിവേഗത്തിൽ സൈക്കിൾ ഓടിച്ച  ഇയാൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിറയെ രൂക്ഷവിമർശനമാണ്.