ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യൻ മോട്ടോർ സൈക്കിളെന്ന പെരുമ ഇനി ബജാജ് ‘ഡൊമിനറി’ന്. 99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്. ആർട്ടിക് സർക്കിളിലെ ജെയിംസ് ഡാൽറ്റൻ ഹൈവേയും കാനഡയിലെ ഡെംപ്സ്റ്റെർ ഹൈവേയും ചിലെയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യൻ മോട്ടോർ സൈക്കിളെന്ന പെരുമ ഇനി ബജാജ് ‘ഡൊമിനറി’ന്. 99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്. ആർട്ടിക് സർക്കിളിലെ ജെയിംസ് ഡാൽറ്റൻ ഹൈവേയും കാനഡയിലെ ഡെംപ്സ്റ്റെർ ഹൈവേയും ചിലെയിലെ അറ്റകാമ മരുഭൂമിയിലെ പാൻ അമേരിക്കൻ ഭാഗവും ബൊളിവിയയിലെ ഡെത്ത് റോഡും പോലെ ലോകത്തിലെ തന്നെ ഏറ്റവും ദുർഘടവും അപകടം നിറഞ്ഞതുമായ പാതകൾ താണ്ടിയാണു സംഘം ദക്ഷിണ ധ്രുവത്തിലെത്തിയത്. 

പ്രതിദിനം ശരാശരി 515 കിലോമീറ്ററാണു സംഘം പിന്നിട്ടത്; ഒറ്റ യന്ത്രതകരാർ പോലുമില്ലാതെ ‘ഡൊമിനർ’ ഈ ദുർഘട യാത്രയ്ക്കു യോജിച്ച പങ്കാളിയുമായി. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട സംഘം അലാസ്കയിലെ കോൾഡ് ഫുട്ട്, കാനഡയിലെ പർവത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോർത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയിൽ ബൊളിവിയൻ ഡാകർ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാർട്ടിക്കയോളമെത്തിയത്. 

ADVERTISEMENT

ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചർ ടൂറർ എന്നതായിരുന്നു അവതരണവേളയിൽ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനർ 400’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും സാങ്കേതിക വിഭാഗത്തിൽ ‘2019 ഡൊമിനറി’ൽ കാര്യമായ മാറ്റം സംഭവിക്കാനിടയില്ല. ബൈക്കിനു കരുത്തേകുക ഇപ്പോഴുള്ള 373.3 സി സി, നാലു വാൽവ്, ട്രിപ്ൾ സ്പാർക്, ഡി ടി എസ് — ഐ എൻജിനാവും; 35 ബി എച്ച് പിയോളം കരുത്തും 35 എൻ എം ടോർക്കമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.