എക്സ്‌യുവി 500നെ അടിസ്ഥാനപ്പെടുത്തി എസ്യുവിയുമായി ഫോഡ് - മഹീന്ദ്ര സഖ്യം
ഇന്ത്യ ഉൾപ്പെടെയുള്ള വിപണികൾക്കായി മഹീന്ദ്രയും ഫോഡും സംയുക്തമായി എസ്‌യുവി വികസിപ്പിക്കുന്നു. ഉടൻ പുറത്തിറങ്ങുന്ന പുതു തലമുറ എക്സ്‌യുവി 500നെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ എസ്‍യുവി പുറത്തിറങ്ങുക. മഹീന്ദ്രയുടെ പ്ലാറ്റ്ഫോമും പവർട്രെയിനും ഫോഡിന്റെ സാങ്കേതികതയും ഉപയോഗിച്ചാണ് പുതിയ എസ്‌യുവിയുടെ

ഇന്ത്യ ഉൾപ്പെടെയുള്ള വിപണികൾക്കായി മഹീന്ദ്രയും ഫോഡും സംയുക്തമായി എസ്‌യുവി വികസിപ്പിക്കുന്നു. ഉടൻ പുറത്തിറങ്ങുന്ന പുതു തലമുറ എക്സ്‌യുവി 500നെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ എസ്‍യുവി പുറത്തിറങ്ങുക. മഹീന്ദ്രയുടെ പ്ലാറ്റ്ഫോമും പവർട്രെയിനും ഫോഡിന്റെ സാങ്കേതികതയും ഉപയോഗിച്ചാണ് പുതിയ എസ്‌യുവിയുടെ നിർമാണം.
ഇന്റീരിയറും എക്സ്റ്റീരിയറും പൂർണ്ണമായും പുതിയതു തന്നെയാകും. ബിഎസ് 6 നിലവാരത്തിൽ നിർമിക്കുന്ന വാഹനത്തിൽ മഹീന്ദ്രയുടെ 2 ലീറ്റർ എൻജിനായിക്കും ഉപയോഗിക്കുക. ഇന്ത്യയിലെ ഒറ്റയ്ക്കുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ ഫോഡ് ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ പ്രവർത്തനം പൂർണ്ണമായും നിർത്താതെ മഹീന്ദ്രയുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് ഫോഡിന്റെ തീരുമാനം. സംയുക്ത സംരംഭത്തിൽ 51 ശതമാനം ഓഹരികൾ മഹീന്ദ്രയും 49 ശതമാനം ഓഹരികൾ ഫോഡും കൈവശം വെയ്ക്കും.
നിലവിലെ ഫോഡ് ഇന്ത്യയുടെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ കീഴിൽ വരും. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവർട്രെയിൻ പങ്കിടുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള കരാർ കഴിഞ്ഞ വർഷമാണ് ഇരുകമ്പനികളും ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി ബിഎസ് 6 നിലവാരത്തിലുള്ള പുതിയ ചെറിയ പെട്രോൾ എൻജിൻ മഹീന്ദ്ര വികസിപ്പിക്കുമെന്നായിരുന്നു വാർത്തകൾ