സുരക്ഷ ശക്തമാക്കി മാരുതി ഡിസയർ ടൂർ എസ്
ടൂറിസ്റ്റ് ടാക്സി, ഫ്ളീറ്റ് ഓപ്പറേറ്റർ മേഖലഖൾ ലക്ഷ്യമിട്ടെത്തുന്ന കോംപാക്ട് സെഡാനായ ‘ഡിസയർ ടൂർ എസി’ന്റെ സുരക്ഷ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ശക്തിപ്പെടുത്തി. ഡ്രൈവറുടെ ഭാഗത്ത് എയർബാഗ് ഘടിപ്പിച്ചതിനൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, റിവേഴ്സ് പാർക്കിങ്

ടൂറിസ്റ്റ് ടാക്സി, ഫ്ളീറ്റ് ഓപ്പറേറ്റർ മേഖലഖൾ ലക്ഷ്യമിട്ടെത്തുന്ന കോംപാക്ട് സെഡാനായ ‘ഡിസയർ ടൂർ എസി’ന്റെ സുരക്ഷ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ശക്തിപ്പെടുത്തി. ഡ്രൈവറുടെ ഭാഗത്ത് എയർബാഗ് ഘടിപ്പിച്ചതിനൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലർട്ട് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയും മാരുതി സുസുക്കി കാറിൽ ലഭ്യമാക്കി. രണ്ടാം തലമുറ ‘ഡിസയർ’ ആധാരമാക്കി സാക്ഷാത്കരിച്ച ‘ടൂർ എസി’ന് ഫ്ളീറ്റ് ഓപ്പറേറ്റർ വിഭാഗത്തിൽ സ്വീകാര്യതയേറെയാണ്.
സുരക്ഷ മെച്ചപ്പെടുത്തിയതോടെ ‘ടൂർ എസി’ന്റെ ഡൽഹിയിലെ ഷോറൂം വില 5.60 ലക്ഷം മുതൽ 6.60 ലക്ഷം രൂപ വരെയായും പരിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നിനു നിലവിൽ വന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘ടൂർ എസി’ൽ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഏപ്രിൽ ഒന്നിനു ശേഷം നിർമിക്കുന്ന വാഹനങ്ങളിൽ എ ബി എസ് നിർബന്ധമാണ്. ഡ്രൈവർ എയർബാഗ്, റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലർട്ട് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെ ജൂലൈ ഒന്നു മുതൽ നിർബന്ധമാവും.
സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘ടൂർ എസി’ന്റെ വരവ്; കാറിന കരുത്തേകുന്നത് 1.3 ലീറ്റർ ടർബോ ഡീസൽ, 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനുകളാണ്. ഡീസൽ എൻജിൻ പരമാവധി 75 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക. ഇന്ധനം സി എൻ ജിയാവുന്നതോടെ പെട്രോൾ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത് പരമാവധി 70 ബി എച്ച് പി വരെയാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.