ഒരുലക്ഷം വിൽപ്പന, ആഘോഷമാക്കാൻ അമെയ്സ്എയ്സ് എഡീഷൻ
കോംപാക്ട് സെഡാനായ അമെയ്സിന്റെ രണ്ടാം തലമുറയുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പൂർത്തിയായത് ആഘോഷിക്കാൻ കാറിന്റെ പ്രത്യേക പതിപ്പുമായി ഹോണ്ട. മുന്തിയ വകഭേദമായ വി എക്സ് അടിത്തറയാക്കിയാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പരിമിതകാല പതിപ്പായ എയ്സ് എഡീഷൻ അവതരിപ്പിക്കുന്നത്. പെട്രോൾ എയ്സിന് 7.89 ലക്ഷം രൂപ മുതലും

കോംപാക്ട് സെഡാനായ അമെയ്സിന്റെ രണ്ടാം തലമുറയുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പൂർത്തിയായത് ആഘോഷിക്കാൻ കാറിന്റെ പ്രത്യേക പതിപ്പുമായി ഹോണ്ട. മുന്തിയ വകഭേദമായ വി എക്സ് അടിത്തറയാക്കിയാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പരിമിതകാല പതിപ്പായ എയ്സ് എഡീഷൻ അവതരിപ്പിക്കുന്നത്. പെട്രോൾ എയ്സിന് 7.89 ലക്ഷം രൂപ മുതലും സി വി ടി ട്രാൻസ്മിഷനുള്ള ഡീസൽ അമെയ്സ് എയ്സിന് 9.72 ലക്ഷം രൂപയുമാണു ഷോറൂം വില. പെട്രോൾ, ഡീസൽ എൻജിനുകളോടെ മാനുവൽ, സി വി ടി ഗീയർബോക്സ് സഹിതം അമെയ്സിന്റെ ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കുണ്ട്.
ചുവപ്പ്, വെള്ളി, വെള്ള നിറങ്ങളിൽ ലഭ്യമാവുന്ന അമെയ്സ് എയ്സ് എഡീഷനിൽപെട്ട 840 കാറുകൾ മാത്രമാണു വിൽപ്പനയ്ക്കുണ്ടാവുകയെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.നിരത്തിലെത്തി 13 മാസത്തിനുള്ളിലാണു രണ്ടാം തലമുറ അമെയ്സ് വിൽപ്പനയിൽ ആദ്യ ലക്ഷം തികച്ചത്. കമ്പനിയുടെ മോഡൽ ശ്രേണിയിൽ ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാറുമാണ് അമെയ്സ് എന്നു ഹോണ്ട വ്യക്തമാക്കുന്നു.
ഈ തകർപ്പൻ നേട്ടം ആഘോഷിക്കാൻ അവതരിപ്പിച്ച എയ്സ് എഡീഷനിൽ ബ്ലാക്ക് ഫിനിഷുള്ള അലോയ് വീൽ, ബൂട്ട് ലിഡിൽ ഘടിപ്പിച്ച സ്പോയ്ലർ, ഡോർ വൈസർ, ഡോറിൽ ട്രിം ബിറ്റ് എന്നിവയ്ക്കൊപ്പം ബൂട്ട് ലിഡിൽ എയ്സ് എഡീഷൻ ബാഡ്ജും ഹോണ്ട ലഭ്യമാക്കുന്നുണ്ട്. അകത്തളത്തിലാവട്ടെ ‘എയ്സ് എഡീഷൻ’ എന്നു രേഖപ്പെടുത്തിയ കറുപ്പ് സീറ്റ് കവറും ഫുട്വെൽ ലൈറ്റിങ്ങുമുണ്ട്.അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘അമെയ്സ് എയ്സ് എഡീഷൻ’ എത്തുന്നത്. കാറിനു കരുത്തേകുക 1.2 ലീറ്റർ, ഐ വിടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് ഡീസൽ എൻജിനുകൾ തന്നെ. അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ ഗീയർബോക്സുകളാണ് എൻജിനുകൾക്കു കൂട്ട്.
‘അമെയ്സി’ൽ ഹോണ്ട സാക്ഷാത്കരിക്കുന്ന രണ്ടാമത്തെ പരിമിതകാല പതിപ്പാണ് ‘എയ്സ് എഡീഷൻ’; നേരത്തെ ‘അമെയ്സി’ന്റെ മുന്തിയ വകഭേദം അടിത്തറയാക്കി കമ്പനി ‘എക്സ്ക്ലൂസീവ് എഡീഷൻ’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. മാരുതി സുസുക്കി ‘ഡിസയർ’, ഫോഡ് ‘ആസ്പയർ’, ഫോക്സ്വാഗൻ ‘അമിയൊ, ഹ്യുണ്ടേയ് ‘എക്സെന്റ്’ തുടങ്ങിയവയോടാണ് ‘അമെയ്സി’ന്റെ പോരാട്ടം.