അദ്ഭുതങ്ങൾ ഒളിപ്പിച്ച ജയിംസ് ബോണ്ട് കാറാവാൻ വഹൽ
ജയിംസ് ബണ്ട് സിനിമാ പ്രേമികളെ എക്കാലത്തും അമ്പരപ്പിച്ചിട്ടുണ്ട് ചിത്രത്തിന്റെ കാറുകൾ. അദ്ഭുത വിദ്യകൾ ഒളിപ്പിച്ച കാറുകൾ ബോണ്ട് ചിത്രങ്ങളുടെ അവിഭാജ്യ ഘടകവുമാണ്. ഓരോ ചിത്രങ്ങൾക്കും പുതിയ കാറുകളാണ് ആസ്റ്റൻ മാർട്ടിൻ നിർമിച്ചു നൽകുന്നത്. ഇനിയും പേരിടാത്ത ജയിംസ് ബോണ്ട് ചിത്രത്തിൽ നായകന്റെ വാഹനമാകാൻ

ജയിംസ് ബണ്ട് സിനിമാ പ്രേമികളെ എക്കാലത്തും അമ്പരപ്പിച്ചിട്ടുണ്ട് ചിത്രത്തിന്റെ കാറുകൾ. അദ്ഭുത വിദ്യകൾ ഒളിപ്പിച്ച കാറുകൾ ബോണ്ട് ചിത്രങ്ങളുടെ അവിഭാജ്യ ഘടകവുമാണ്. ഓരോ ചിത്രങ്ങൾക്കും പുതിയ കാറുകളാണ് ആസ്റ്റൻ മാർട്ടിൻ നിർമിച്ചു നൽകുന്നത്. ഇനിയും പേരിടാത്ത ജയിംസ് ബോണ്ട് ചിത്രത്തിൽ നായകന്റെ വാഹനമാകാൻ ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിന്റെ ഹൈപ്പർകാറായ വഹൽ എത്തുന്നു. പുതിയ ചിത്രത്തിൽ ഉപയോഗിക്കാനായി വാഹന മധ്യത്തിൽ എൻജിൻ ഘടിപ്പിച്ച സങ്കര ഇന്ധന കാറായ വഹൽ ബോണ്ട് സ്റ്റുഡിയോയ്ക്കു കൈമാറിയതായി കഴിഞ്ഞ ആഴ്ചയാണു വാർത്ത പരന്നത്. ബോണ്ട് ചിത്രത്തിനായി ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന റെഡ് ബുൾ റേസിങ്ങുമായി സഹകരിച്ചു വികസിപ്പിച്ച പുത്തൻ കാറായ വഹൽ കൈമാറിയ കാര്യം ആസ്റ്റൻ മാർട്ടിൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ജയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തി അഞ്ചാമത്തെ ചിത്രമെന്ന പെരുമയോടെ അടുത്ത ഏപ്രിലിൽ പ്രദർശനത്തിനെത്തുമെന്നു കരുതുന്ന ഈ സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല.
പുതിയ സിനിമയിൽ വഹൽ മാത്രമാവില്ല ആസ്റ്റൻ മാർട്ടിന്റെ പ്രതിനിധി; ഡിബി ഫൈവിനും വി എയ്റ്റിനും ഈ ചിത്രത്തിലും കാര്യമായ റോളുണ്ടാവുമെന്നാണു സൂചന. 2012ൽ പ്രദർശനത്തിനെത്തിയ ബോണ്ട് ചിത്രമായ സ്കൈഫോളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഡിബി ഫൈവ്. വി എയ്റ്റ് ആദ്യമായി വെള്ളിത്തിരയിലെത്തിയതാവട്ടെ 1987ൽ പുറത്തെത്തിയ ബോണ്ട് ചിത്രമായ ദ് ലിവിങ് ഡേ ലൈറ്റ്സിലൂടെയായിരുന്നു.കൂടുതൽ വേഗവും കൂടുതൽ വിലയുമുള്ള വാൽകൈരിയുടെ താഴെ ഇടംപിടിക്കുന്ന പുത്തൻ ഹൈപ്പർ കാറിനു പേര് വഹൽ എന്നാവുമെന്ന് കഴിഞ്ഞ ആഴ്ചയാണ് ആസ്റ്റൻ മാർട്ടിൻ പ്രഖ്യാപിച്ചത്.
നോഴ്സ് ഐതിഹ്യപ്രകാരം യുദ്ധത്തിൽ ജീവൻ വെടിഞ്ഞവർക്കായുള്ള വീരസ്വർഗമാണ് വഹൽ. കാറിലുണ്ടാവുക 1,000 എച്ച് ബിയോളം കരുത്ത് സൃഷ്ടിക്കാൻ പോന്ന വി സിക്സ്, ഹൈബ്രിഡ് പവർ ട്രെയ്നാവുമെന്നാണു സൂചന; മിക്കവാറും 2021ൽ ‘വഹൽ’ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. വഹലിന്റെ മൊത്തം ഉൽപ്പാദനം അഞ്ഞൂറോളം യൂണിറ്റ് നീളാനാണു സാധ്യത.
അഞ്ചര പതിറ്റാണ്ടു മുമ്പ് 1964ൽ പ്രദർശനത്തിനെത്തിയ ഗോൾഡ് ഫിംഗർ മുതലാണു ബ്രിട്ടീഷ് രഹസ്യാന്വേഷണ വിദഗ്ധനായ ജയിംസ് ബോണ്ടിന്റെ കാറായി ആസ്റ്റൻ മാർട്ടിൻ രംഗത്തെത്തുന്നത്; ഡി ബി ഫൈവ് ആയിരുന്നു ബോണ്ട് ഉപയോഗിച്ച ആദ്യ ആസ്റ്റൻ മാർട്ടിൻ കാർ. ഈ പുത്തൻ വിലാസത്തിന്റെ പിൻബലത്തിൽ വിൽപ്പന കുതിച്ചുയർന്നതോടെ അഞ്ചു പതിറ്റാണ്ട് പിന്നിട്ടിട്ടും ബോണ്ടുമായുള്ള ബന്ധം ഇന്നും തുടരുകയാണ് ആസ്റ്റൻ മാർട്ടിൻ.