ഹ്യൂണ്ടേയ് കോന ഇലക്ട്രിക് എസ്‌യുവി എത്തി; വില 25.30 ലക്ഷം
പുറത്തിറങ്ങുന്നതിന് മുൻപ് എല്ലാവരുടെയും മനം കവർന്ന ഹ്യുണ്ടേയ് കോന പുറത്തിറങ്ങി. 25 ലക്ഷം രൂപമുതലാണ് കോനയുടെ വില. പുറത്തിറക്കിലിന് മുൻപ് തന്നെ ഇലക്ട്രിക് എസ്‌യുവി കോനയുടെ റേഞ്ച് വിവരങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടിരുന്നു. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഹ്യുണ്ടേയ് കോന 452 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നാണ്

വാഹന പ്രേമികളുടെ മനം കവരാൻ രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഹ്യുണ്ടേയ് കോന എത്തി. 25.30 ലക്ഷം രൂപയാണ് കോനയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിളവ് വാഗ്ദാനം ചെയ്ത ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെയാണ് കോന രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്. ഒരു പ്രാവശ്യം ഫുൾ ചാർജ് ചെയ്താൽ 452 കിലോമീറ്റർ ദൂരം ഇൗ വാഹനം സഞ്ചരിക്കും. എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് ഇതെന്ന് ഹ്യുണ്ടേയ് പറയുന്നു.
വേഗമേറിയതും സൗകര്യപ്രദവുമായ ചാർജിങ്, കരുത്തുറ്റ പെർഫോർമൻസ്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ലോ റണ്ണിങ് കോസ്റ്റ്, മികച്ച സുരക്ഷ, പ്രീമിയം ലുക്കും ഫീച്ചറുകളും, ലോങ് ഡ്രൈവിങ് റേഞ്ച് എന്നിവയാണ് കോനയുടെ സവിശേഷതകൾ. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് 9.7 സെക്കന്റ് സമയം മാത്രം മതി. ഒരു പെട്രോൾ എൻജിൻ കാറിന്റെ ആകെ ചിലവിന്റെ അഞ്ചിലൊന്ന് മാത്രമേ കോനയ്ക്കുള്ള എന്നതും ഒരു പ്രത്യേകതയാണ്.
ഡിസി ചാർജ് ഉപയോഗിച്ച് 80 ശതമാനം വരെ ചാർജാകാൻ കോനയ്ക്ക് 57 മിനിറ്റ് മതി. റെഗുലർ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് 6 മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജിലാക്കാം. ഡിസൈനാണ് കോനയുടെ മറ്റൊരു മുഖ്യ സവിശേഷത. സുപ്പീരിയർ ഡിസൈനിലെത്തുന്ന കോനയുടെ പ്രീമിയം ലുക്ക് ആരെയും ആകർഷിക്കുന്നതാണ്. മൂന്ന് വർഷത്തെ പരിധിയില്ലാത്ത വാറന്റിയും കോന വാഗ്ദാനം ചെയ്യുന്നു. കോനയുടെ പെട്രോൾ പതിപ്പിനോട് കാഴ്ചയിൽ സാമ്യമേറെയാണെങ്കിലും വൈദ്യുത പതിപ്പിൽ ഗ്രിൽ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ബാറ്ററിയിൽ ഓടുന്ന കോനയുടെ അലോയ് വീലിനു സവിശേഷ രൂപകൽപ്പനയും ഹ്യുണ്ടേയ് തിരഞ്ഞെടുത്തിട്ടുണ്ട്.
വില നിയന്ത്രിക്കാനായി പ്രാദേശികമായി നിർമിച്ചാണ് ചെയ്താണു ഹ്യുണ്ടേയ് ഇൗ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രാജ്യാന്തര വിപണികളിൽ രണ്ടു മോഡലുകളാണ് കോനയ്ക്കുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള 39 കിലോവാട്ട് ബാറ്ററി പായ്ക്ക് ഉള്ള മോഡലും ഓരോ ചാർജിങ്ങിലും 482 കിലോമീറ്റർ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള മോഡലും.