മാരുതിയുടെ പ്രീമിയം എംപിവി ഉടൻ
ജനപ്രിയ എംപിവി എർട്ടിഗയെ ആധാരമാക്കി പ്രീമിയം വാഹനവുമായി മാരുതി എത്തുന്നു. പുതിയ ആറ് സീറ്റർ വാഹനം അടുത്ത മാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മൂന്ന് റോകളിലായി ആറുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന വാഹനം പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും വിൽപ്പനയ്ക്കെത്തുക. സ്പോർട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ്

ജനപ്രിയ എംപിവി എർട്ടിഗയെ ആധാരമാക്കി പ്രീമിയം വാഹനവുമായി മാരുതി എത്തുന്നു. പുതിയ ആറ് സീറ്റർ വാഹനം അടുത്ത മാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മൂന്ന് റോകളിലായി ആറുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന വാഹനം പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും വിൽപ്പനയ്ക്കെത്തുക. സ്പോർട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റുകൾ, ബോഡി ക്ലാഡിങ്ങുകൾ തുടങ്ങി എസ്‌യുവി ചന്തം തോന്നിക്കാൻ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ടാകും.
പൂർണമായും കറുപ്പിൽ കുളിച്ച പ്രീമിയം ഇന്റീരിയറായിരിക്കും വാഹനത്തിന്. ഡാഷ്ബോർഡും സ്റ്റിയറിങ് വീലും പുതിയ എർട്ടിഗയിലേതും തന്നെയാകും. മുന്നിലെ രണ്ട് റോകളിൽ ക്യാപ്റ്റൻ സീറ്റുകളും പിന്നിൽ ബഞ്ച് സീറ്റും. കൂടാതെ മാരുതിയുടെ പുതിയ സ്മാർട്ട് പ്ലെ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റവുമുണ്ടാകും പുതിയ പ്രീമിയം എംപിവിയിൽ. മാരുതിയുടെ പുതിയ 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ.