നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ ഹാച്ച്ബാക്കായ റെഡിഗൊയുടെ നവീകരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തി. എഐഎസ്- 145 സുരക്ഷാനിലവാരം കൈവരിക്കാനായി ഡ്രൈവർ സൈഡ് എയർബാഗ്, പിന്നിൽ പാർക്കിങ് സെൻസർ, സ്പീഡ് അലെർട്ട് സിസ്റ്റം, മുൻ സീറ്റ് യാത്രികനും ഡ്രൈവർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ ഹാച്ച്ബാക്കായ റെഡിഗൊയുടെ നവീകരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തി. എഐഎസ്- 145 സുരക്ഷാനിലവാരം കൈവരിക്കാനായി ഡ്രൈവർ സൈഡ് എയർബാഗ്, പിന്നിൽ പാർക്കിങ് സെൻസർ, സ്പീഡ് അലെർട്ട് സിസ്റ്റം, മുൻ സീറ്റ് യാത്രികനും ഡ്രൈവർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെയായാണു നവീകരിച്ച റെഡിഗൊയുടെ വരവ്. പരിഷ്കാരങ്ങളെ തുടർന്നു റെഡിഗൊയുടെ അടിസ്ഥാന വകഭേദത്തിന്റെ വിലയിൽ 12,000 രൂപയുടെ വർധനയുണ്ട്, മുന്തിയ പതിപ്പുകൾക്ക് 4,000 രൂപയാണു വില വർധന. ഇതോടെ കാറിന്റെ ഷോറൂം വില 2.80 ലക്ഷം രൂപ മുതൽ 4.37 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്. 

കഴിഞ്ഞ മാർച്ചിൽ കാറിന്റെ എല്ലാ വകഭേദത്തിലും ഡാറ്റ്സൻ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)വും ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും(ഇ ബി ഡി) ലഭ്യമാക്കിയിരുന്നു. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി റെഡിഗൊ ശ്രേണിയും ഡാറ്റ്സൻ നവീകരിച്ചു; മുമ്പു വിൽപ്പനയ്ക്കുണ്ടായിരുന്ന ഇടത്തരം വകഭേദമായ ‘റെഡിഗൊ ടി (ഒ)’ ഡാറ്റ്സൻ പിൻവലിച്ചു. സുരക്ഷാ വിഭാഗത്തിലെ മാറ്റങ്ങൾക്കപ്പുറം കാഴ്ചയിലോ സാങ്കേതിക വിഭാഗത്തിലോ പുതുമകളോ പരിഷ്കാരങ്ങളോ ഇല്ലാതെയാണ് ‘റെഡിഗൊ’യുടെ വരവ്. കാറിന കരുത്തേകുന്ന 799 സി സി, മൂന്നു സിലണ്ടർ, പെട്രോൾ എൻജിന് 54 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

ADVERTISEMENT

ശേഷിയേറിയ, ഒരു ലീറ്റർ എൻജിനാവട്ടെ 68 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കും; അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത.  എൻട്രി ലവൽ ഹാച്ച്ബാക്ക് വിപണിയിൽ മാരുതി സുസുക്കി ‘ഓൾട്ടോ 800’, ‘ഓൾട്ടോ കെ 10’, റെനോ ‘ക്വിഡ്’ എന്നിവയോടാണു ‘റെഡിഗൊ’യുടെ പോരാട്ടം.

നിലവിലെ പരിഷ്കാരങ്ങൾ വഴി ‘റെഡിഗൊ’യുടെ ഉൽപ്പാദനം ഒക്ടോബർ വരെ തുടരാമെന്നു ഡാറ്റ്സൻ ഉറപ്പാക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്നിനു ശേഷം നിർമിക്കുന്ന കാറുകൾ ക്രാഷ് ടെസ്റ്റിൽ മികവു തെളിയിച്ചിരിക്കണമെന്നു കേന്ദ്ര സർക്കാർ നിഷ്കർച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഘട്ടമെത്തുമ്പോഴേക്കു ‘റെഡിഗൊ’യിൽ വീണ്ടും പരിഷ്കാരം പ്രതീക്ഷിക്കാം. പോരെങ്കിൽ 2020 ഓഗസ്റ്റ് മുതൽ കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും പ്രാബല്യത്തിലെത്തുന്നുണ്ട്.