ഒരുലക്ഷം നെക്സോൺ, സൂപ്പർഹിറ്റായ് ടാറ്റയുടെ ചെറു എസ്‌യുവി
ടാറ്റ മോട്ടഴ്സിന്റെ കോംപാക്ട് എസ്‌യുവിയായ നെക്സന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. പുണെയ്ക്കടുത്ത് രഞ്ജൻഗാവിൽ ടാറ്റ മോട്ടോഴ്സും ഫിയറ്റും ചേർന്നു സ്ഥാപിച്ച നിർമാണശാലയിൽ നിന്നാണ് 1,00,000–ാമത്തെ നെക്സൻ നിരത്തിലെത്തിയത്. 2017 സെപ്റ്റംബറിൽ അരങ്ങേറിയ നെക്സൻ വിൽപ്പന 22

ടാറ്റ മോട്ടഴ്സിന്റെ കോംപാക്ട് എസ്‌യുവിയായ നെക്സോണിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. പുണെയ്ക്കടുത്ത് രഞ്ജൻഗാവിൽ ടാറ്റ മോട്ടോഴ്സും ഫിയറ്റും ചേർന്നു സ്ഥാപിച്ച നിർമാണശാലയിൽ നിന്നാണ് 1,00,000–ാമത്തെ നെക്സോൺ നിരത്തിലെത്തിയത്. 2017 സെപ്റ്റംബറിൽ അരങ്ങേറിയ നെക്സൻ വിൽപ്പന 22 മാസത്തിനകമാണ് ഒരു ലക്ഷം യൂണിറ്റ് എന്ന നേട്ടം കൈവരിച്ചത്. കോംപാക്ട് എസ്‌യുവി വിഭാഗം വിൽപ്പനയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാർ എന്ന ബഹുമതി നേടാനും നെക്സോണു സാധിച്ചെന്നു ടാറ്റ മോട്ടോഴ്സ് പറയുന്നത്.
സുരക്ഷാ പരിശോധനയ്ക്കുള്ള ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ മുന്തിയ പ്രകടനത്തിനുള്ള അഞ്ചു നക്ഷത്രങ്ങളാണു നെക്സോണിനു ലഭിച്ചത്. ഇംപാക്ട് ശൈലിയിൽ രൂപകൽപ്പന ചെയ്ത നെക്സോണിന് ഈ വിഭാഗത്തിൽ 2018ലെ ഒട്ടു മിക്ക അവാർഡുകളും സ്വന്തമാക്കാൻ സാധിച്ചെന്നും ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തുന്നു. ഈ വിഭാഗത്തിൽ മത്സരം വർധിച്ചതോടെ നെക്സോണിൽ ചില്ലറ പരിഷ്കാരങ്ങളും ടാറ്റ മോട്ടോഴ്സ് നടപ്പാക്കിയിരുന്നു. കാഴ്ചയിലും അകത്തളത്തിലും നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരിൽ നെക്സോണിന്റെ വില 11,000 രൂപയോളം വർധിക്കുകയും ചെയ്തു. ഇതോടെ പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദത്തിന് 6.58 ലക്ഷം രൂപ മുതൽ ഡീസൽ ഓട്ടമാറ്റിക്കിന് 11 ലക്ഷം രൂപ വരെയായി നെക്സോണ്‍ ശ്രേണിയുടെ ഷോറൂം വില.
നെക്സോണിനു കരുത്തേകുന്നത് 1.2 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ടർബോ ഡീസൽ എൻജിനുകളാണ്; 110 ബി എച്ച് പിയോളം കരുത്താണ് ഇരു എൻജിനുകളും സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടേയ് വെന്യൂ, മഹീന്ദ്ര എക്സ്‌യു വി 300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോഡ് ഇകോ സ്പോർട് തുടങ്ങിയവയോടാണ് നെക്സോണിന്റെ പോരാട്ടം.