ഒരു യുഗമാണ് മഹീന്ദ്ര ഥാറിന്റെ ഈ തലമുറയിലൂടെ അവസാനിക്കുക. ക്ലാസിക്ക് ജീപ്പിന്റെ രൂപ ഭംഗിയിൽ ആരാധകരുടെ മനം കവർന്ന ആദ്യ തലമുറ അവസാന യൂണിറ്റുകൾ നിർമിക്കുന്ന വിഡിയോ പുറത്തുവിട്ട് മഹീന്ദ്ര. ഓഫ് റോഡറായ ഥാറിന്റെ പുതിയ തലമുറ പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചാണ് ഥാർ 700 എന്ന പേരിൽ പ്രത്യേക പതിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു യുഗമാണ് മഹീന്ദ്ര ഥാറിന്റെ ഈ തലമുറയിലൂടെ അവസാനിക്കുക. ക്ലാസിക്ക് ജീപ്പിന്റെ രൂപ ഭംഗിയിൽ ആരാധകരുടെ മനം കവർന്ന ആദ്യ തലമുറ അവസാന യൂണിറ്റുകൾ നിർമിക്കുന്ന വിഡിയോ പുറത്തുവിട്ട് മഹീന്ദ്ര. ഓഫ് റോഡറായ ഥാറിന്റെ പുതിയ തലമുറ പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചാണ് ഥാർ 700 എന്ന പേരിൽ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഥാർ 700 ഓഫ് റോഡറിന്റെ 700 യൂണിറ്റുകൾ മാത്രമാണു വിൽപ്പനയ്ക്കുണ്ടാവുക.  9.99 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില

നാപോളി ബ്ലാക്ക്, അക്വാ മറീന്‍ എന്നീ രണ്ടു നിറങ്ങളിൽ മാത്രമാണു ഥാർ 700 എത്തുന്നത്.  മുൻതലമുറ സ്കോർപിയോയിലും മാർക്സ്മാനിലുമുണ്ടായിരുന്ന അഞ്ചു സ്പോക്ക്, 15 ഇഞ്ച് അലോയ് വീലാണ് ഥാർ 700 ൽ. ബോണറ്റിൽ കറുപ്പ് ഗ്രാഫിക്സും മുൻ ബംപറിൽ സിൽവർ ഫിനിഷുമൊക്കെയായാണു ഥാറിന്റെ ഈ സിഗ്നേച്ചർ എഡീഷന്റെ വരവ്. ഒപ്പം വലതുഭാഗത്തെ ഫെൻഡറിലുള്ള പ്രത്യേക ബാഡ്ജിൽ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കയ്യൊപ്പ് ചാർത്തിയിട്ടുമുണ്ട്. 

The Making Of THAR 700
ADVERTISEMENT

ഥാർ 700 എസ് യു വിക്കു കരുത്തേകുന്നത് 2.5 ലീറ്റർ, സി ആർ ഡി ഇ എൻജിനാണ്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ വിപണിയിലുള്ള മറ്റു ഥാറിലെ പോലെ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)വും ഈ പരിമിതകാല പതിപ്പിലുണ്ട്. അതേസമയം, ഡ്രൈവർ എയർ ബാഗ്, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊന്നും വാഹനത്തിലില്ല.

അടുത്ത വർഷം ഓട്ടോ എക്സ്പോയിൽ അരങ്ങേറുമെന്നു കരുതുന്ന രണ്ടാം തലമുറ ഥാറിന്റെ വികസനം മഹീന്ദ്രയിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്. 120 മുതൽ 140 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഡീസൽ എൻജിനോടെയാവും ഈ ഥാറിന്റെ വരവെന്നാണു പ്രതീക്ഷ. പിന്നീട് പെട്രോൾ എൻജിനുള്ള ഥാറും മഹീന്ദ്ര അവതരിപ്പിച്ചേക്കും.

ADVERTISEMENT