എട്ടുവയസുകാരന്റെ ബൈക്ക് ഓടിക്കൽ വൈറലായി, ലഭിച്ചത് 30000 രൂപ പിഴ–വിഡിയോ
പുതിയ മോട്ടർവാഹന നിയമം പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരെയായിരിക്കും കേസെടുക്കുക. 25000 രൂപ വരെ പിഴയും മൂന്നു വർഷം വരെ ജയിൽ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് കുട്ടികളുടെ ഡ്രൈവിങ്. പക്ഷേ മറ്റു നിയമങ്ങൾ പോലെ തന്നെ ഇതും പാലിക്കാൻ

പുതിയ മോട്ടർവാഹന നിയമം പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരെയായിരിക്കും കേസെടുക്കുക. 25000 രൂപ വരെ പിഴയും മൂന്നു വർഷം വരെ ജയിൽ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് കുട്ടികളുടെ ഡ്രൈവിങ്. പക്ഷേ മറ്റു നിയമങ്ങൾ പോലെ തന്നെ ഇതും പാലിക്കാൻ ബുദ്ധിമുട്ടാണ് ആളുകൾക്ക്. അതിന്റെ ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ എട്ടു വയസുകാരന്റെ ബൈക്ക് ഓടിക്കൽ വിഡിയോ.
യുപിയിലെ ലക്നൗവിൽ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് രക്ഷിതാക്കൾക്ക് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് പൊലീസ്. ബൈക്കിൽ ഇരുന്നാൽ ബ്രേക്ക് അമർത്താൻ പൊലും കാൽ എത്താത്ത കുട്ടിയാണ് ബൈക്ക് ഓടിക്കുന്നത്. ഷാനു എന്നാണ് കുട്ടിയുടെ പേരെന്നും വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
കുട്ടിഡ്രൈവിങ്ങിന്റെ 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാൻ അനുവദിച്ചതിന് 5000 രൂപയും അടക്കം 30000 രൂപമാണ് പിഴ നൽകിയിരിക്കുന്നത്. കേസ് കോടതിയിലേക്ക് വിട്ടതിനാൽ കുട്ടിയുടെ രക്ഷിതാവിന് ജയിൽ ശിക്ഷ വേണോ എന്ന് കോടതി തീരുമാനിക്കും എന്നാണ് പൊലീസ് പറയുന്നത്.