ലംബോർഗിനി ഹുറാകാൻ ഇവൊ സ്പൈഡർ, വില 4.10 കോടി, ഉയർന്ന വേഗം 323.50 കി.മീറ്റർ
ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലബോർഗ്നിയുടെ ഹുറാകാൻ ഇവൊ സ്പൈഡർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 4.10 കോടി രൂപയാണു കാറിന്റെ ഷോറൂം വില. കാറിന്റെ അവതരണത്തിനൊപ്പം ഇൻഫിനിറ്റി കാഴ്സുമായി സഹകരിച്ചു ലംബോർഗ്നി മുംബൈയിൽ പുതിയ ഷോറൂമും തുറന്നിട്ടുണ്ട്. ‘വി 10 ഹുറാകാൻ ഇവൊ’ ശ്രേണിയിലെ രണ്ടാമത്തെ മോഡലാണ്

ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലബോർഗ്നിയുടെ ഹുറാകാൻ ഇവൊ സ്പൈഡർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 4.10 കോടി രൂപയാണു കാറിന്റെ ഷോറൂം വില. കാറിന്റെ അവതരണത്തിനൊപ്പം ഇൻഫിനിറ്റി കാഴ്സുമായി സഹകരിച്ചു ലംബോർഗ്നി മുംബൈയിൽ പുതിയ ഷോറൂമും തുറന്നിട്ടുണ്ട്. ‘വി 10 ഹുറാകാൻ ഇവൊ’ ശ്രേണിയിലെ രണ്ടാമത്തെ മോഡലാണ് സ്പൈഡർ. കഴിഞ്ഞ ഫെബ്രുവരിയിലാണു ലംബോർഗ്നി 3.73 കോടി രൂപ വില നിലവാരത്തിൽ കൂപ്പെയായ ‘ഹുറാകാൻ ഇവൊ’ ഇന്ത്യയിൽ അവതരിപ്പിച്ചത്.
സാങ്കേതിക വിഭാഗത്തിൽ ഇവൊ സ്പൈഡറിലെ മിക്കവാറും ഘടകങ്ങൾ ഇവൊ കൂപ്പെയിൽ നിന്നു കടമെടുത്തതാണ്. കൂപ്പെയിലെ 5.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, വി 10 എൻജിനാണു സ്പൈഡറിനും കരുത്തേകുന്നത്. 640 ബി എച്ച് പിയോളം കരുത്തും 600 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടാവുന്നത് ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സാണ്. ‘ഇവൊ കൂപ്പെ’യിലൂടെ അരങ്ങേറിയ ലംബോർഗ്നി ഡൈനമിക വെയ്സൊല ഇന്റഗ്രേറ്റ(എൽ ഡി വി ഐ) ഷാസി കൺട്രോൾ സംവിധാനവും റിയർ വീൽ ഡ്രൈവ് ലേ ഔട്ടും ടോർക്ക് വെക്ടറിങ്ങുമൊക്കെ ‘സ്പൈഡറി’ലും നിലനിൽക്കുന്നു.
നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ സ്പൈഡറിന് 3.1 സെക്കൻഡ് മതിയെന്നാണു ലംബോർഗ്നിയുടെ അവകാശവാദം. ഇവൊ കൂപ്പെയെ അപേക്ഷിച്ച് 0.2 സെക്കൻഡ് അധികമാണിത്. വെറും 2.9 സെക്കൻഡിലാണു കൂപ്പെ ഈ വേഗം കൈവരിക്കുന്നത്. എങ്കിലും പരമാവധി വേഗം ഇരു മോഡലുകൾക്കും മണിക്കൂറിൽ 323.50 കിലോമീറ്റർ തന്നെ.
ഇലക്ട്രോ ഹൈഡ്രോളിക് റൂഫ് ഫോൾഡിങ് സംവിധാനം ഏർപ്പെടുത്തുന്നതോടെ കൂപ്പെയെ അപേക്ഷിച്ച് സ്പൈഡർ രൂപത്തിന് 120 കിലോഗ്രാം അധികഭാരമുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ വെറും 17 സെക്കൻഡിൽ ഈ സോഫ്റ്റ് ടോപ് താഴ്ത്താനാവും. പോപോ അപ് റോളോവർ ബാറുകൾക്കു പുറമെ ഫോൾഡിങ് റൂഫ് ഉൾക്കൊള്ളാനായി പിൻ ഡെക്കിനു പരിഷ്കരിച്ച രൂപകൽപ്പനയും പുതുക്കിയ എൻജിൻ കവറുമൊക്കെ ‘ഇവൊ സ്പൈഡറി’ന്റെ പ്രത്യേകതയാണ്. അകത്തളത്തിലും ഹുറാകാൻ ഇവൊയുടെ കൂപ്പെ, സ്പൈഡർ രൂപാന്തരങ്ങൾക്കിടയിൽ കാര്യമായ മാറ്റമില്ല. ആഗോളതലത്തിൽതന്നെ ഫെറാരി 488 സ്പൈഡറിനോടും ഔഡി ആർ എയ്റ്റ് സ്പൈഡറിനോടുമാണ് ഹുറാകാൻ ഇവൊ സ്പൈഡറിന്റെ പോരാട്ടം.