കരുത്തു കൂടിയ എന്‍ജിനുമായി ക്രേറ്റയുടെ അടിസ്ഥാന വകഭേദം
ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ എസ്‌യുവിയായ ക്രേറ്റയുടെ അടിസ്ഥാന വകഭേദങ്ങള്‍ ശേഷിയേറിയ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനോടെ വിപണിയിലെത്തി. ക്രേറ്റയുടെ ഇ പ്ലസ്, ഇഎക്‌സ് വകഭേദങ്ങളാണ് ശേഷിയേറിയ ഡീസല്‍ എന്‍ജിനോടെ ലഭ്യമാവുക. അതേസമയം ഡീസല്‍ എന്‍ജിനോടെ വില്‍പ്പനയ്‌ക്കെത്തുന്ന ക്രേറ്റ ഇഎക്‌സിന്റെയും

ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ എസ്‌യുവിയായ ക്രേറ്റയുടെ അടിസ്ഥാന വകഭേദങ്ങള്‍ ശേഷിയേറിയ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനോടെ വിപണിയിലെത്തി. ക്രേറ്റയുടെ ഇ പ്ലസ്, ഇഎക്‌സ് വകഭേദങ്ങളാണ് ശേഷിയേറിയ ഡീസല്‍ എന്‍ജിനോടെ ലഭ്യമാവുക. അതേസമയം ഡീസല്‍ എന്‍ജിനോടെ വില്‍പ്പനയ്‌ക്കെത്തുന്ന ക്രേറ്റ ഇഎക്‌സിന്റെയും ക്രേറ്റ ഇപ്ലസിന്റെയും വില ഹ്യുണ്ടേയ് വെളിപ്പെടുത്തിയിട്ടില്ല.
നിലവില്‍ 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ സഹിതമെത്തുന്ന ക്രേറ്റയുടെ അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള, മുന്തിയ വകഭേദമായ ക്രേറ്റ എസ് എക്‌സ്(ഒ) സ്വന്തമാക്കാന്‍ 15.67 ലക്ഷം രൂപ മുടക്കണം. പുതിയ വകഭേദങ്ങളില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാണു ഹ്യുണ്ടേയ് ഒരുക്കുന്നത്; ഇരട്ട എയര്‍ബാഗ്, എ ബി എസ്, പിന്നില്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയൊക്കെ കാറിലുണ്ട്. 'ഇ എക്‌സി'ലാവട്ടെ റിയര്‍ വ്യൂ കാമറ കൂടി ഇടംപിടിക്കുന്നു.
ക്രേറ്റ ഇപ്ലസില്‍ റിമോട്ട് ലോക്കിങ്, മാനുവല്‍ എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ വിങ് മിറര്‍, പിന്നില്‍ എസി വെന്റ്, പവര്‍ വിന്‍ഡോ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയുണ്ട്. ക്രേറ്റ ഇഎക്‌സില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, ഫോഗ് ലാംപ്, അഞ്ച് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ലഭിക്കും. ക്രേറ്റയിലെ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 126 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഈ എന്‍ജിനൊപ്പമുള്ള ട്രാന്‍സ്മിഷന്‍. ക്രേറ്റ ഇപ്ലസിലും ഇഎക്‌സി'ലും ഓട്ടമാറ്റിക് ഗീയര്‍ബോക്‌സ് ലഭ്യമല്ല.