ധൻതേരസ്: ഒറ്റ ദിവസം നൽകിയത് 15000 കാറുകൾ
പുതിയ സാധനങ്ങൾ വാങ്ങാൻ അത്യുത്തമമെന്നു വിശ്വസിക്കപ്പെടുന്ന ധൻതേരസ് തകർപ്പൻ വിൽപന സ്വന്തമാക്കി വാഹന നിർമാതാക്കൾ. ഇന്ത്യൻ വാഹന വിപണിയിലെ നവാഗതരായ കിയ മോട്ടോഴ്സ് ഇന്ത്യയും എം ജി മോട്ടോർ ഇന്ത്യയുമൊക്കെ ധൻതേരസിനു നേട്ടം കൊയ്തു. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ഉപസ്ഥാപനമായ

പുതിയ സാധനങ്ങൾ വാങ്ങാൻ അത്യുത്തമമെന്നു വിശ്വസിക്കപ്പെടുന്ന ധൻതേരസ് തകർപ്പൻ വിൽപന സ്വന്തമാക്കി വാഹന നിർമാതാക്കൾ. ഇന്ത്യൻ വാഹന വിപണിയിലെ നവാഗതരായ കിയ മോട്ടോഴ്സ് ഇന്ത്യയും എം ജി മോട്ടോർ ഇന്ത്യയുമൊക്കെ ധൻതേരസിനു നേട്ടം കൊയ്തു. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ഉപസ്ഥാപനമായ കിയ മോട്ടോറും ചേർന്ന് പതിനയ്യായിരത്തോളം പുതിയ വാഹനങ്ങളാണു ധൻതേരസിനു വിറ്റത്. ഹ്യുണ്ടേയ് 12,500 യൂണിറ്റ് വിറ്റപ്പോൾ 2,184 സെൽറ്റോസ് ആയിരുന്നു കിയയുടെ ധൻതേരസിലെ വിൽപന.
എം ജി മോട്ടോറിനാവട്ടെ എഴുനൂറോളം ഹെക്ടർ വിൽക്കാൻ കഴിഞ്ഞു. ഇതിൽ ഇരുനൂറോളം വാഹനങ്ങൾ ഡൽഹി –എൻ സി ആർ മേഖലയിലെ ഡീലർഷിപ്പിൽ നിന്നാണു നിരത്തിലെത്തിയത്. ധൻതേരസ് മികച്ച നേട്ടം സമ്മാനിച്ചെന്നു രാജ്യത്തെ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും അവകാശപ്പെട്ടു. എന്നാൽ എത്ര പുതിയ കാറാണു ധൻതേരസിനു വിറ്റതെന്നു കമ്പനി വെളിപ്പെടുത്തിയില്ല. ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ ലിമിറ്റഡിനും ധൻതേരസ് മികച്ച നേട്ടം സമ്മാനിച്ചു. വിവിധ വിപണികളിലായി അറുനൂറോളം കാറുകളാണ് ഈ വിശേഷദിനത്തിൽ മെഴ്സീഡിസ് ബെൻസ് വിറ്റത്.
ദസറ – നവരാത്രി ഉത്സവാഘോഷവേളയിലും കമ്പനി മികച്ച നേട്ടം കൊയ്തിരുന്നു. മുംബൈ, ഗുജറാത്ത് വിപണികളിലായി ഇരുനൂറ്റി അൻപതോളം കാറുകളാണ് കമ്പനി കഴിഞ്ഞ മാസത്തെ ആഘോഷത്തിനിടെ വിറ്റത്. ധൻതേരസിനാവട്ടെ ഡൽഹി– രാജ്യതലസ്ഥാന മേഖലയാണു മെഴ്സീഡിസ് ബെൻസിനു മികച്ച നേട്ടം സമ്മാനിച്ചത്. ഈ ഭാഗത്ത് ഇരുനൂറ്റി അൻപതോളം കാറുകൾ വിൽക്കാൻ കമ്പനിക്കു സാധിച്ചു.
മുംബൈ, പുണെ, ഗുജറാത്ത്, കൊൽക്കത്ത, പഞ്ചാബ് മേഖലകളിലെ കണക്കു കൂടിയാവുന്നതോടെ ധൻതേരസിനു മെഴ്സീഡിസ് ബെൻസിന്റെ മൊത്തം വിൽപ്പന 600 യൂണിറ്റ് പിന്നിടും. പോരെങ്കിൽ വരുന്ന ഓട്ടോ എക്സ്പോയിൽ പുതുതലമുറ ജിഎൽഇ ക്ലാസ് അരങ്ങേറ്റം കുറിക്കാനിരിക്കെ നിലവിലുള്ള മോഡൽ പൂർണമായും വിറ്റഴിക്കാനും മെഴ്സീഡിസ് ബെൻസിനു സാധിച്ചു. മുമ്പ് നിശ്ചയിച്ചതിലും മൂന്നു മാസം മുമ്പു തന്നെ ഇപ്പോഴത്തെ ജിഎൽഎക്ലാസ് വിൽപന അവസാനിപ്പിക്കാനായെന്നും കമ്പനി വിശദീകരിച്ചു.
English Summary: Hyundai, Kia, MG Motor deliver over 15k units on Dhanteras