ജാഗ്വാർ പുതുക്കിയ എക്സ്ഇ സെഡാൻ പുറത്തിറക്കി, വില 44.98 ലക്ഷം രൂപ മുതൽ. ഈ വർഷം ആദ്യം രാജ്യാന്തര വിപണികളിൽ ദൃശ്യമായതുപോലെ കാഴ്ചയിലും ഇൻറീരിയറിലും കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളോടെയാണ് എക്സ്ഇ ഫെയ്സ്ലിഫ്റ്റ് ഒരുക്കിയിട്ടുള്ളത്. എക്സ്ഇ ഫെയ്‌സ്ലിഫ്റ്റിന് വെല്ലുവിളി ഉയർത്തുന്ന ബിഎംഡബ്ല്യു 3 സീരീസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാഗ്വാർ പുതുക്കിയ എക്സ്ഇ സെഡാൻ പുറത്തിറക്കി, വില 44.98 ലക്ഷം രൂപ മുതൽ. ഈ വർഷം ആദ്യം രാജ്യാന്തര വിപണികളിൽ ദൃശ്യമായതുപോലെ കാഴ്ചയിലും ഇൻറീരിയറിലും കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളോടെയാണ് എക്സ്ഇ ഫെയ്സ്ലിഫ്റ്റ് ഒരുക്കിയിട്ടുള്ളത്. എക്സ്ഇ ഫെയ്‌സ്ലിഫ്റ്റിന് വെല്ലുവിളി ഉയർത്തുന്ന ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്, ഒഡി എ 4 എന്നിവയുമായി കിടപിടിക്കാൻ തക്ക മാറ്റങ്ങളുമായാണ് പുതിയ ജാഗ്വാർ എത്തുന്നത്.

ADVERTISEMENT

എക്സ്ഇ ഫെയ്‌സ്ലിഫ്റ്റ് രണ്ട് വേരിയന്റുകളിലും രണ്ട് എൻജിൻ ഓപ്ഷനുകളിലും ലഭ്യമാണ്, ആകെ നാല് പതിപ്പുകൾ. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, തുല്യമായ അടിസ്ഥാന പെട്രോൾ വേരിയന്റിന് വില 4.4 ലക്ഷം രൂപ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പുതിയ ടോപ്പ്-സ്പെക്ക് എക്സ്ഇ ഡീസലിന് 66,000 രൂപ കുറവാണ്. 

ADVERTISEMENT

പുതുക്കിയ എക്സ്ഇയിലെ പുതുക്കിയ സ്റ്റൈലിംഗ് എഫ്-ടൈപ്പ് സ്പോർട്സ് കാർ, ഓൾ-ഇലക്ട്രിക് ഐ-പേസ് എസ്‌യുവി തുടങ്ങിയ സ്റ്റേബിൾമേറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചവയാണ്. ഫ്രണ്ട് എന്റിൽ ഷാർപ് ബമ്പറും പുതുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഉണ്ട്, പിന്നിൽ പുതിയ ബമ്പർ. എക്സ്ഇ ഫെയ്‌സ്ലിഫ്റ്റിന്റെ അലോയ് വീലുകൾക്കും പുതിയ ഡിസൈനാണ്.

ADVERTISEMENT

ഡാഷ്‌ബോർഡിന് വലിയ വ്യത്യാസമില്ല, മുമ്പത്തെ പതിപ്പിനേക്കാൾ സാങ്കേതികതയിൽ മുന്നിട്ട് നിൽക്കുന്നതാണ് പുതു പതിപ്പ്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (ടോപ്പ്-സ്പെക്ക് എസ്ഇ വേരിയന്റിൽ), ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി വലിയ ടച്ച്സ്ക്രീൻ, കാലാവസ്ഥാ നിയന്ത്രണത്തിനും സീറ്റ് ഫംഗ്ഷനുകൾക്കുമായി മറ്റൊരു ടച്ച്സ്ക്രീൻ യൂണിറ്റ്. ഇവയെല്ലാം പുതിയ ലാൻഡ് റോവർ മോഡലുകളുടേതിന് സമാനമാണ്. ക്യാബിന്റെ മൊത്തത്തിലുള്ള ഗുണനിലവാരവും മെച്ചപ്പെടുത്തി, ഹാർഡ് പ്ലാസ്റ്റിക് പോലുള്ള ബിറ്റുകൾ ഉയർന്ന നിലവാരമുള്ള സോഫ്റ്റ് പ്ലാസ്റ്റിക് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.