വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചു മാരുതി സുസുക്കി ഡിസയറിന്റെ മുന്നേറ്റം. കഴിഞ്ഞ ഏപ്രില്‍-നവംബര്‍ കാലത്തിനിടെ 1.20 ലക്ഷം യൂണിറ്റ് വില്‍പ്പനയാണു മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാന്‍ സ്വന്തമാക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യന്‍ കാര്‍ വിപണിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചു മാരുതി സുസുക്കി ഡിസയറിന്റെ മുന്നേറ്റം. കഴിഞ്ഞ ഏപ്രില്‍-നവംബര്‍ കാലത്തിനിടെ 1.20 ലക്ഷം യൂണിറ്റ് വില്‍പ്പനയാണു മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാന്‍ സ്വന്തമാക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യന്‍ കാര്‍ വിപണിയിലെ വില്‍പ്പന കണക്കെടുപ്പിലെ ഏറ്റവും മികച്ച പ്രകടനവും ഡിസയറിന്റെ പേരില്‍ തന്നെ. പോരെങ്കില്‍ ഡിസയറിന്റെ ഇതുവരെയുള്ള മൊത്തം വില്‍പ്പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടതായും മാരുതി സുസുക്കി അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. 

ADVERTISEMENT

രാജ്യത്തെ കോംപാക്ട് സെഡാന്‍ വിപണിയില്‍ അനിഷേധ്യ മേധാവിത്തവും ഡിസയറിലൂടെ മാരുതി സുസുക്കി ഇന്ത്യ അവകാശപ്പെടുന്നുണ്ട്. ഹോണ്ട അമെയ്‌സ്, ഹ്യുണ്ടേയ് എക്‌സെന്റ്, ഫോഡ് ആസ്പയര്‍, ഫോക്‌സ്‌വാഗന്‍ അമിയൊ തുടങ്ങിയവയൊക്കെ എതിരാളികളായുള്ള വിഭാഗത്തില്‍ 60 ശതമാനത്തിലേറെ വിപണി വിഹിതമാണു ഡിസയറിന് മാരുതി അവകാശപ്പെടുന്നത്. ഡിസയറിനെ നേരിടാന്‍ ഹ്യുണ്ടേയിയുടെ പുത്തന്‍ പോരാളിയായ ഓറയും വൈകാതെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സമഗ്രമായ പരിഷ്‌കാരങ്ങളുടെയും പുതുമകളുടെയും പിന്‍ബലത്തോടെ 2017 മേയിലാണു ഡിസയറിന്റെ മൂന്നാം തലമുറ മോഡല്‍ മാരുതി സുസുക്കി പുറത്തിറക്കിയത്. വ്യക്തിഗത ഉപയോക്താക്കള്‍ക്കു പുറമെ ഫ്‌ളീറ്റ് ഓപ്പറേറ്റര്‍ വിഭാഗത്തിലും മികച്ച സ്വീകാര്യതയാണു ഡിസയറി'നുള്ളത്.

ADVERTISEMENT

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കുള്ള ഡിസയറിന് 5.82 ലക്ഷം രൂപ മുതല്‍ 9.52 ലക്ഷം രൂപ വരെയാണു ഡല്‍ഹി ഷോറൂമില്‍ വില. കാറിലെ 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 82 പി എസ് വരെ കരുത്തും 113 എന്‍ എമ്മോളം ടോര്‍ക്കുമാണു സൃഷ്ടിക്കുക. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ പരമാവധി 75 പി എസ് കരുത്തും 190 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവലും അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് ഗീയര്‍ബോക്‌സ് സാധ്യതകള്‍. 

ADVERTISEMENT

കടന്നു പോയ വര്‍ഷങ്ങള്‍ക്കിടെ കോംപാക്ട് സെഡാന്‍ വിപണിയില്‍ സ്വന്തം ഇരിപ്പിടം ഉറപ്പിക്കാന്‍ ഡിസയറിനു സാധിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ ആവശ്യങ്ങളും അഭിരുചികളും മനസ്സിലാക്കിയാണു ഡിസയര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. സെഡാനിലേക്കു മുന്നേറുന്ന വേളയില്‍ ഡിസയര്‍ തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധിയോടെ എത്തുന്നവരാണ് ഈ കാര്‍ വാങ്ങുന്നവരില്‍ 70 ശതമാനത്തോളമെന്നും അദ്ദേഹം അവകാശപ്പെട്ടു.