ഹിമാലയൻ ലുക്കിൽ എത്തുമോ റോയൽ എൻഫീൽഡിന്റെ 250സിസി ബൈക്ക് ഹണ്ടർ?
ചെറു ബൈക്ക് വിപണിയിയെ ഉന്നം വെച്ച് റോയൽ എൻഫീൽ. 250 സിസി ബൈക്കുകൾ പുറത്തിറക്കി വിപണി വിഹിതം വർദ്ധിപ്പിക്കാനാണ് റോയൽ എൻഫീൽഡ് ശ്രമിക്കുന്നത്. ഇതിനായി ഷേർപ്പ, ഹണ്ടർ എന്നീ പേരുകളും കമ്പനി റജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. ഹിമാലയന്റെ എൻജിൻ സിസി കുറഞ്ഞ ബൈക്കായിട്ടായിരിക്കും ഹണ്ടർ

ചെറു ബൈക്ക് വിപണിയിയെ ഉന്നം വെച്ച് റോയൽ എൻഫീൽ. 250 സിസി ബൈക്കുകൾ പുറത്തിറക്കി വിപണി വിഹിതം വർദ്ധിപ്പിക്കാനാണ് റോയൽ എൻഫീൽഡ് ശ്രമിക്കുന്നത്. ഇതിനായി ഷേർപ്പ, ഹണ്ടർ എന്നീ പേരുകളും കമ്പനി റജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. ഹിമാലയന്റെ എൻജിൻ സിസി കുറഞ്ഞ ബൈക്കായിട്ടായിരിക്കും ഹണ്ടർ വിപണിയിലെത്തുക.
മള്‍ട്ടിപർപ്പസ് ബൈക്കായ ഹണ്ടർ കൂടാതെ മറ്റൊരു ചെറു ബൈക്കും റോയൽ എൻഫീൽഡ് പുറത്തിറക്കിയേക്കും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 250 സിസി ബൈക്കുകൾ ഈ വർഷം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയതിന് ശേഷമായിരിക്കും പുതിയ ചെറു ബുള്ളറ്റ് പുറത്തിറങ്ങുക. ഹണ്ടർ എന്ന പേര് പുതിയതാണെങ്കിലും ഷേർപ്പ എന്ന പേരിൽ 1960 കളിൽ റോയൽ എൻഫീൽഡ് 173 സിസി ബൈക്ക് പുറത്തിറക്കിയിട്ടുണ്ട്.
1950 കളിലും 60കളിലും യുകെ വിപണിയിൽ റോയൽ എൻഫീൽഡിന് 250 സിസി ബൈക്കുകളുണ്ടായിരുന്നു. മിനി ബുള്ളറ്റ് എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിലുമുണ്ടായിരുന്നു ഈ 250 സിസി ബൈക്ക്. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. ഒരു ലക്ഷം മുതലായിരിക്കും ബൈക്കുകളുടെ വില.
English Summary: Royal Enfield Hunter, 250 Bike in Pipeline