ഈ മാസം 21ന് അരങ്ങേറ്റം കുറിക്കുന്ന പുത്തൻ കോംപാക്ട് സെഡാനായ ഓറയ്ക്കുള്ള ബുക്കിങ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ) സ്വീകരിച്ചു തുടങ്ങി. 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ഹ്യുണ്ടേയ് ഡീലർമാർ പുത്തൻ കാറിനുള്ള ബുക്കിങ് ഏറ്റെടുക്കുക. അനുപാതം, ആർക്കിടെക്ചർ, സ്റ്റൈലിങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മാസം 21ന് അരങ്ങേറ്റം കുറിക്കുന്ന പുത്തൻ കോംപാക്ട് സെഡാനായ ഓറയ്ക്കുള്ള ബുക്കിങ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ) സ്വീകരിച്ചു തുടങ്ങി. 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ഹ്യുണ്ടേയ് ഡീലർമാർ പുത്തൻ കാറിനുള്ള ബുക്കിങ് ഏറ്റെടുക്കുക. അനുപാതം, ആർക്കിടെക്ചർ, സ്റ്റൈലിങ്, സാങ്കേതികവിദ്യ എന്നീ നാലു അടിസ്ഥാന ഘടകങ്ങളിൽ ഊന്നിയാണ് ഓറയുടെ രൂപകൽപ്പനയെന്നു ഹ്യുണ്ടേയ് വിശദീകരിക്കുന്നു. 

ഓറയുടെ ബുക്കിങ്ങോടെ ഹ്യുണ്ടേയ് പുത്തൻ ദശാബ്ദത്തിനു തുടക്കം കുറിക്കുകയാണെന്ന് കമ്പനിയുടെ വിൽപന, വിപണന, സർവീസ് വിഭാഗം ഡയറക്ടർ തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു. ആധുനികവും സവിശേഷവുമായ രൂപകൽപ്പനയുടെ പിൻബലത്തോടെയും പരിധികൾ മറികടക്കാനുള്ള ആർജവത്തോടെയുമെത്തുന്ന ഓറയ്ക്ക് കോംപാക്ട് സെഡാൻ വിഭാഗത്തിൽ സ്വന്തം ഇടം ഉറപ്പിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ADVERTISEMENT

ഹ്യുണ്ടേയ് ശ്രേണിയിലെ കോംപാക്ട് സെഡാനായ എക്സെന്റിന്റെ പകരക്കാരനായിട്ടാണ് ഓറയുടെ വരവ്. വിപണിയിൽ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമെയ്സ്, ഫോഡ് ആസ്പയർ തുടങ്ങിയവരോടാണ് ഓറ ഏറ്റുമുട്ടുക. ഓറ വിൽപനയ്ക്കെത്തിയ ശേഷവും എക്സെന്റ് വിപണിയിൽ തുടരുമെന്നു ഹ്യുണ്ടേയ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളീറ്റ്, ടാക്സി ഓപ്പറേറ്റർമാർക്കു വേണ്ടിയാവും എക്സെന്റിന്റെ വിൽപന. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന മൂന്നു എൻജിൻ സാധ്യകളോടെയാവും ഓറയുടെ വരവ്. ഇതിൽ രണ്ടെണ്ണം പെട്രോളാവും. 1.2 ലീറ്റർ കാപ്പ് ഡ്യുവൽ വി ടി വി ടിയും ഒരു ലീറ്റർ കാപ്പ ടർബോ ജി ഡി ഐയും കൂടാതെ 1.2 ലീറ്റർ യു ടു സി ആർ ഡി ഐ ഇകോടോർക് ഡീസൽ എൻജിൻ സഹിതവും കാർ ലഭ്യമാവും. കോംപാക്ട് സെഡാൻ വിഭാഗത്തിൽ ടർബോ പെട്രോൾ എൻജിനോടെ ലഭ്യമാവുന്ന ആദ്യ മോഡലുമാവും ഓറ. 

ADVERTISEMENT

ശേഷിയേറിയ പെട്രോൾ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകളുണ്ടാവും. ടർബോ ചാർജ്ഡ് പെട്രോൾ എൻജിനൊപ്പമാവട്ടെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത. ഡീസൽ എൻജിനു കൂട്ടായും അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഗീയർബോക്സുകൾ പ്രതീക്ഷിക്കാം. പുത്തൻ പവർ ട്രെയ്നുകൾക്കു പ്രകമ്പനം കുറവാണെന്നതിനു പുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാവുമെന്നു ഹ്യുണ്ടേയ് അവകാശപ്പെടുന്നു. പ്രകടനത്തിലെ കാര്യക്ഷമത ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും വർധന പ്രതീക്ഷിക്കാം. 

English Summary: Hyundai Aura Booking Opens