പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷ പാർട്ടികളും സാമുദായിക സംഘടനങ്ങളുമെല്ലാം നിരവധി റാലികളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർകാട് നടന്നൊരു പ്രതിഷേധ റാലിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റോഡു നിറഞ്ഞ് പോകുന്ന ആളുകൾ ആംബുലൻസിന്റെ ശബ്ദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷ പാർട്ടികളും സാമുദായിക സംഘടനങ്ങളുമെല്ലാം നിരവധി റാലികളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർകാട് നടന്നൊരു പ്രതിഷേധ റാലിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

റോഡു നിറഞ്ഞ് പോകുന്ന ആളുകൾ ആംബുലൻസിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ആളുകൾ വഴി മാറിക്കൊടുക്കുന്നത് വിഡിയോയിൽ കാണാം. ഒരേ വേഗത്തിൽ തന്നെ പ്രതിഷേധ പ്രകടനം കടന്നുപോകാൻ ആംബുലെൻസിന് സാധിച്ചു. പ്രതിഷേധത്തിനിടെയും ജീവന്റെ വില മനസിലാക്കുന്ന ആളുകളാണ് ഇത് എന്നു കാണിച്ചാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വിഡിയോ പോസ്റ്റ് ചെയ്യുന്നത്.

ADVERTISEMENT

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്

ആംബുലൻസിന് മുന്നിൽ വഴിമുടക്കി വാഹനമോടിക്കുന്ന ആളുകൾക്ക് പാഠമാവേണ്ട വിഡിയോയാണിത്. ആയിരക്കണക്കിന് ആളുകളാണ് സൈറന്റെ ശബ്ദം കേട്ട് സ്വമേധയാ മറിക്കൊടുത്തത്. എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷ.

ADVERTISEMENT

English Summary: Ambulance In CAA Protest Rally