ലാസ് വേഗാസിൽ അരങ്ങേറുന്ന 2020 കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ് 2020)യിൽ നഗരഗതാഗതത്തിന്റെ ഭാവി അനാവരണം ചെയ്യാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ തയാറെടുക്കുന്നു. ചൊവ്വാഴ്ച മുതൽ 10 വരെ നീളുന്ന സി ഇ എസിൽ അർബൻ എയർ മൊബിലിറ്റി(യു എ എം) വിഭാഗത്തിലെ പഴ്സനൽ എയർ വെഹിക്കിൾ(പി എ വി) എന്ന ആശയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാസ് വേഗാസിൽ അരങ്ങേറുന്ന 2020 കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ് 2020)യിൽ നഗരഗതാഗതത്തിന്റെ ഭാവി അനാവരണം ചെയ്യാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ തയാറെടുക്കുന്നു.  ചൊവ്വാഴ്ച മുതൽ 10 വരെ നീളുന്ന സി ഇ എസിൽ അർബൻ എയർ മൊബിലിറ്റി(യു എ എം) വിഭാഗത്തിലെ പഴ്സനൽ എയർ വെഹിക്കിൾ(പി എ വി) എന്ന ആശയം അവതരിപ്പിക്കാനാണു ഹ്യുണ്ടേയിയുടെ ഒരുക്കം. നഗരങ്ങളിലെ വൻ ഗതാഗതത്തിരക്കു പരിഗണിക്കുമ്പോൾ ബദൽ മാർഗമെന്ന നിലയിലാണു ഹ്യുണ്ടേയിയും വാനിലേക്കുയരുന്നത്; ആകാശയാത്രയിലൂടെ നഗരവാസികൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനാവുമെന്നും കമ്പനി കരുതുന്നു.

ആകാശയാനത്തിനു പുറമെ ‘പർപ്പസ് ബിൽറ്റ് വെഹിക്കിൾ’(പി ബി വി) എന്ന സങ്കൽപ്പവും ഹ്യുണ്ടേയ് വികസിപ്പിക്കുന്നുണ്ട്. വെറും ഗതാഗത മാർഗമെന്നതിനപ്പുറം വ്യക്തിഗത അഭിരുചികൾക്കും താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊക്കെ അനുസൃതമായി പരിഷ്കരിക്കുകയും പരിവർത്തനം വരുത്തുകയും ചെയ്യാവുന്ന വാഹന മാതൃകയാണ് ‘പി ബി വി’. സ്വയം ഓടുന്ന കാർ എന്നത് ഈ വാഹനത്തിന്റെ അസംഖ്യം സവിശേഷതകളിൽ ഒന്നു മാത്രമെന്നാണു ഹ്യുണ്ടേയിയുടെ പക്ഷം.

ADVERTISEMENT

ഭാവിയുടെ നഗരങ്ങളിൽ ഹ്യുണ്ടേയ് ആവിഷ്കരിക്കുന്ന ‘ഹബ്വു’കളിൽ പി എ വിയും പി ബി വിയും ചേർന്നാവും യാത്രാസംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുക. പി എ വിയെ സംബന്ധിച്ചിടത്തോളം ടേക് ഓഫിനും ലാൻഡിങ്ങിനുമുള്ള താവളമായിട്ടാവും ‘ഹബ്’ പ്രവർത്തിക്കുക; പി ബി വിക്കാവട്ടെ യാത്ര തുടങ്ങാനും പൂർത്തിയാക്കാനുമുള്ള കേന്ദ്രമാവും ഈ ‘ഹബ്’. യാത്രയ്ക്കപ്പുറം സാമൂഹിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കേന്ദ്രം കൂടിയായിട്ടാവും ഹ്യുണ്ടേയ് ഈ ‘ഹബ്വു’കളെ വികസിപ്പിക്കുക.

English Summary: Hyundai Flying Car Concept In CES 2020