ക്യാമറയിൽ കുടുങ്ങി സി-എച്ച്ആര്‍, ഉടൻ എത്തുമോ ടൊയോട്ടയുടെ ഈ ചെറു എസ്‌യുവി?
ടൊയോട്ടയുടെ ചെറു എസ്‌യുവി സി–എച്ച്ആറിന്റെ ഇന്ത്യയിലെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ചെറു എസ്‌യുവി ബെംഗളൂരുവിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന്റെ ഭാഗമായാണ് പരീക്ഷണയോട്ടങ്ങൾ എന്നാണ് സൂചന.രാജ്യാന്തര വിപണിയിലെ

ടൊയോട്ടയുടെ ചെറു എസ്‌യുവി സി–എച്ച്ആറിന്റെ ഇന്ത്യയിലെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ചെറു എസ്‌യുവി ബെംഗളൂരുവിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന്റെ ഭാഗമായാണ് പരീക്ഷണയോട്ടങ്ങൾ എന്നാണ് സൂചന.
രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ വാഹനം സിഎച്ച്ആർ ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഡീസൽ മോഡൽ പുറത്തിറക്കാതെ പെട്രോൾ ഹൈബ്രിഡ് പതിപ്പിൽ മാത്രമാകും സി–എച്ച്ആർ ലഭിക്കുക. യുകെ വിപണിയിലുള്ള 1.8 ലീറ്റർ ഹൈബ്രിഡ് മോഡലിന് ഏകദേശം 26.3 കിലോമീറ്റർ ഇന്ധനക്ഷമത ടൊയോട്ട അവകാശപ്പെടുന്നുണ്ട്. ഈ എൻജിൻ തന്നെ ഇന്ത്യയിലെത്തിയാൽ ഏറ്റവുമധികം മൈലേജുള്ള പ്രീമിയം എസ്‌യുവിയും സിഎച്ആറാവും.
പുതിയ വാഹനത്തിന്റെ വിപണി പ്രവേശനത്തെപ്പറ്റി ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ കൊറോള പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ വാഹനമാണ് സി–എച്ച്ആർ. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്രകാരമാണ് എസ്‌യുവി നിർമിക്കുന്നത്. 2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ്‌യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് സി–എച്ച്ആർ.
ജപ്പാൻ, യൂറോപ്പ് വിപണികളിൽ 2017 മുതല്‍ സി–എച്ച്ആർ വിൽപ്പനയ്ക്കുണ്ട്. അമേരിക്ക, ആഫ്രിക്ക, എഷ്യ-പസഫിക് തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിൽ 2018 മുതലാണ് വിൽപന ആരംഭിച്ചത്. കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരാണ് സി–എച്ച്ആർ. സ്പോർട്ടിയറായ മുൻഭാഗം, മസ്കുലറായ വശങ്ങൾ, ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ സി–എച്ച്ആറിന്റെ പ്രത്യേകതകളാണ്. രൂപഭംഗിക്കും ഫീച്ചറുകൾക്കും മുൻതൂക്കം നൽകിയാണ് ഡിസൈൻ ആവിഷ്കരിച്ചിട്ടുള്ളത്.
യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടിയറായി എത്തുന്ന കാറിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ,1.8 ലീറ്റർ ഹൈബ്രിഡ്, 2 ലീറ്റർ എന്നീ എൻജിനുകളാണ്. ഇന്ത്യയിലെത്തുമ്പോൾ 122 ബിഎച്ച്പി കരുത്തുള്ള 1.8 ലീറ്റർ പെട്രോള്‍ ഹൈബ്രിഡ് എൻജിനായിരിക്കും ലഭിക്കുക.
English Summary: Toyota C-HR SUV Spotted Testing In India