സ്പോർട്ടി ഇന്റീരിയറുമായി ഹ്യുണ്ടേയ് ക്രേറ്റ
ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവിയായ ക്രേറ്റയുടെ പുതിയ മോഡലിന്റെ ഇന്റീരിയർ രേഖചിത്രങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ ഒാട്ടോ എക്സ്പോ 2020ൽ വാഹനം പ്രദർശിപ്പിച്ചെങ്കിലും ഇന്റീരീയർ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. സ്പോർട്ടി ഇന്റീരിയറുമായിട്ടാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. ഹ്യുണ്ടായ്‌യുടെ പുതിയ ഡിസൈൻ

ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവിയായ ക്രേറ്റയുടെ പുതിയ മോഡലിന്റെ ഇന്റീരിയർ രേഖചിത്രങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ ഒാട്ടോ എക്സ്പോ 2020ൽ വാഹനം പ്രദർശിപ്പിച്ചെങ്കിലും ഇന്റീരീയർ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. സ്പോർട്ടി ഇന്റീരിയറുമായിട്ടാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. ഹ്യുണ്ടായ്‌യുടെ പുതിയ ഡിസൈൻ ഭാഷയിലാണ് ക്രേറ്റയുടെ നിർമാണം.
നിലവിലുള്ള വാഹനത്തിന്റെ ഡിസൈനിൽ നിന്ന് ഒരുപാട് മാറ്റങ്ങളുണ്ട് പുതിയ ക്രേറ്റയ്ക്ക്. മുന്നിലെ കാസ്കേഡിങ് ഗ്രില്ലും പുതിയ രൂപത്തിലുള്ള ഹെഡ്‌ലാംപുകളും ഭംഗി കൂട്ടുന്നതാണ്. പുതിയ വാഹനങ്ങളിൽ കാണുന്നതു പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകളാണ് ക്രേറ്റയിലും. എൽഇഡി, ഡിആർഎൽ ഉൾപ്പെടുന്ന മുകൾ ഭാഗവും എൽഇഡി സ്ട്രിപ്പ് അടങ്ങിയ താഴെയുള്ള ചെറിയ ഭാഗവും. ഇതിനൊപ്പം പുതിയ തരത്തിലുള്ള ഫോഗ് ലാംപുകളും സ്കഫ് പ്ലേറ്റും കൂടിയാകുമ്പോൾ മുൻവശം സ്റ്റൈലിഷാകും.
സ്പ്ലിറ്റ് ടെയിൽ ലാംപുള്ള പിൻവശത്തിന്റെ ലുക്ക് ആദ്യ കാഴ്ചയിൽ തന്നെ വ്യത്യസ്തമാണ്. സിൽവർ കൂടിയ കളർ ടോണും, വീൽ ആർച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു. പഴയ ക്രേറ്റയെക്കാൾ വലുപ്പത്തിലും മുമ്പനാണ് പുതിയ ക്രേറ്റ. കിയ സെൽറ്റോസുമായി ഒട്ടേറെ സാമ്യമുണ്ട് പുതിയ ക്രേറ്റയ്ക്ക്. ഹ്യൂണ്ടേയ്‌യും കിയയും ഒരേ കമ്പനിയായതിനാലാവാം ഇത്. മാർച്ചിലാകും ക്രേറ്റ ലോഞ്ച് ചെയ്യാൻ സാധ്യത.
115എച്ച്പി 1.5 ലീറ്റർ പെട്രോൾ എൻജിൻ 6 സ്പീഡ് മാനുവൽ, സിവിറ്റി ഒാട്ടമാറ്റിക വകഭേദങ്ങളിൽ ലഭ്യമാണ്. 115എച്ച്പി 1.5 ലീറ്റർ ഡീസൽ എൻജിനും വാഹനത്തിന് ലഭ്യമായേക്കും. ഇതിനൊപ്പം 140 എച്ച്പി 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനുള്ള മോഡലും നിർമാതാക്കൾ പുറത്തിറക്കിയേക്കാം, 2020 മാർച്ചിൽ പുറത്തിറങ്ങുന്ന പുതിയ ക്രേറ്റയുടെ വില 10 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.
English Summary: Hyundai Creta Interior Sketch