ഉയർന്ന ഇന്ധനക്ഷമത, മനംമയക്കും ലുക്ക്: എതിരാളികളെ വിറപ്പിക്കാൻ പുതിയ ഐ20
ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. മാർച്ച് 3 ന് ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്നതിനു മുമ്പാണ് ചിത്രങ്ങൾ പുറത്തുവന്നത്. സ്പോർട്ടി ലുക്കാണ് പുതിയ ഐ 20ന്റെ ഹൈലൈറ്റ്. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യ

ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. മാർച്ച് 3 ന് ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്നതിനു മുമ്പാണ് ചിത്രങ്ങൾ പുറത്തുവന്നത്. സ്പോർട്ടി ലുക്കാണ് പുതിയ ഐ 20ന്റെ ഹൈലൈറ്റ്. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാകും പുതിയ ഐ 20. യൂറോപ്യൻ വിപണിയിൽ ഇറങ്ങുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, ഇന്ത്യൻ പതിപ്പിനും ഇതിൽനിന്നു വലിയ മാറ്റങ്ങളില്ലാത്ത രൂപം തന്നെയാകും.
ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകൾ, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകൾ. മനോഹരമായ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇസഡ് രൂപത്തിൽ ഇൻസേർട്ടുകളുള്ള എൽഇഡി ടെയിൽ ലാംപുകൾ എന്നിവ പുതിയ ഐ20യിലുണ്ട്. രാജ്യന്തര വിപണിയിൽ നിലവിലുള്ള ഐ20യെക്കാൾ 5 എംഎം നീളവും 16 എംഎം വീതിയും കൂടുതലും 12 എംഎം ഉയരം കുറവുമാണ് പുതിയ കാറിന്. എന്നാൽ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഐ20 എലൈറ്റിനെപ്പോലെ തന്നെ 4 മീറ്ററിൽ താഴെ നീളം ഒതുക്കാനാവും ഹ്യുണ്ടേയ് ശ്രമിക്കുക.
സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സ്പോർട്ടിയറായ മൂന്നു സ്പോക്ക് സ്റ്റിയറിങ് വീലും ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററുകളുമുണ്ടാകും. ഇന്റീരിയറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച സീറ്റുകളും സ്റ്റൈലിഷ് ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാകും.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഐ 20 പുറത്തിറങ്ങും. 48 വാട്ട് കരുത്തുള്ള മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.2 ലീറ്റർ പെട്രോൾ എൻജിൻ എന്നിവ കൂടാതെ 1.5 ലീറ്റർ ഡീസൽ എൻജിനും പുതിയ കാറിൽ പ്രതീക്ഷിക്കാം. സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങളിലൊന്നാകും പുതിയ ഐ20. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റ ആൽട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങി വാഹനങ്ങളുമായിട്ടാണ് പുതിയ ഐ20 മത്സരിക്കുക. ഈ വർഷം അവസാനം പുതിയ ഐ20 ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
English Summary: Hyundai i 20 Photos and Details