ഫോഴ്സ്, കമാൻഡോ, ബില്ല, തുപ്പാക്കി, അഞ്ചാൻ, ബുള്ളറ്റ് രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായും വില്ലനായും ബോളിവുഡിന്റെയും കോളിവുഡിന്റെയും ഇഷ്ടതാരമായി മാറിയ നടനാണ് വിദ്യുത് ജാംവാൽ. സൂപ്പർബൈക്കുകളുടെ ആരാധകനായ വിദ്യുത് ജാംവാലിന്റെ ഗ്യാരേജിലേക്ക് ട്രയംഫിന്റെ സൂപ്പർതാരം എത്തിയിരിക്കുന്നു. ട്രയംഫ് നിരയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോഴ്സ്, കമാൻഡോ, ബില്ല, തുപ്പാക്കി, അഞ്ചാൻ, ബുള്ളറ്റ് രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായും വില്ലനായും ബോളിവുഡിന്റെയും കോളിവുഡിന്റെയും ഇഷ്ടതാരമായി മാറിയ നടനാണ് വിദ്യുത് ജാംവാൽ. ബൈക്ക് പ്രേമിയായ വിദ്യുത് ജാംവാലിന്റെ ഗ്യാരേജിലേക്ക് ട്രയംഫിന്റെ സൂപ്പർതാരം കൂടി എത്തിയിരിക്കുന്നു. ട്രയംഫ് നിരയിലെ ഏറ്റവും വില കൂടിയ ബൈക്ക് റോക്കറ്റ് 3 യാണ് താരം സ്വന്തമാക്കിയത്.

വിദ്യുത് ജാംവാൽ റോക്കറ്റ് 3 എന്ന സൂപ്പര്‍താരത്തെ കൂട്ടുപിടിച്ച വിവരം ട്രയംഫ് ഇന്ത്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നേരത്തെ ഡ്യുക്കാറ്റിയുടെ ഡയവെല്ലിനെ ഈ ആക്‌ഷൻ ഹീറോ സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

ട്രയംഫ് നിരയിലെ മികച്ച വാഹനങ്ങളിലൊന്നാണ് റോക്കറ്റ് 3. 2004 മുതൽ വിപണിയിലുള്ള ബൈക്കിന്റെ പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. ലോകത്തില്‍ ഏറ്റവും വലിയ എൻജിൻ ഉപയോഗിക്കുന്ന ബൈക്കാണ് ട്രയംഫ് റോക്കറ്റ് 3. 2458 സിസി എൻജിനുള്ള ബൈക്കിന് 221 എൻഎം ടോർക്കും 167 പിഎസ് കരുത്തുമുണ്ട്. ട്രയംഫിന്റെ നിരയിലെ ഏറ്റവും കരുത്തൻ ബൈക്കായ റോക്ക്റ്റ് 3യുടെ വില 18 ലക്ഷം രൂപയാണ്.