ബിഎസ് നാലു വാഹനങ്ങള്‍ വില്‍ക്കാനും റജിസ്‌ട്രേഷനുള്ള സമയം നീട്ടി നല്‍കി സുപ്രീം കോടതി. ലോക്ഡൗണിന് ശേഷമുള്ള പത്തുദിവസം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം എപ്രില്‍ 24 വരെ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനും റജിസ്റ്റര്‍ ചെയ്യാനും സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ് നാലു വാഹനങ്ങള്‍ വില്‍ക്കാനും റജിസ്‌ട്രേഷനുള്ള സമയം നീട്ടി നല്‍കി സുപ്രീം കോടതി. ലോക്ഡൗണിന് ശേഷമുള്ള പത്തുദിവസം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം എപ്രില്‍ 24 വരെ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനും റജിസ്റ്റര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ഡല്‍ഹി എന്‍സിആര്‍ പ്രദേശത്തിന് ഈ നിര്‍ദേശം ബാധകമല്ല. ബിഎസ് 4 വാഹനങ്ങളുടെ റജിസ്‌ട്രേഷന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് എഫ്എഡിഎ (ദ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍) നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനത്തെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും ബിഎസ് 4 വാഹനങ്ങള്‍ വിറ്റു തീര്‍ക്കുക ബുദ്ധിമുട്ടാണെന്നും കാണിച്ചാണ് എഫ്എഡിഎ സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ഡൗണ്‍ കാരണം രാജ്യവ്യാപകമായി എകദേശം 12000 ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഈ ഡീലര്‍ഷിപ്പുകളിലായി ബിഎസ് 4 നിലവാരത്തിലുള്ള ഏകദേശം 15000 പാസഞ്ചര്‍ കാറുകളും 12000 കോമേഷ്യല്‍ വാഹനങ്ങളും 7 ലക്ഷം ഇരുചക്രവാഹനങ്ങളും കെട്ടിക്കിടക്കുന്നുണ്ടെന്നും എഫ്എഡിഎ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വില്‍ക്കാന്‍ പത്തുദിവസം അധിക സമയം അനുവദിച്ചത്. 

ADVERTISEMENT

മലീനികരണ നിയന്ത്രണ ചട്ടം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് 4 ല്‍ നിന്ന് ബിഎസ് 6 ലേക്ക് ഇന്ത്യന്‍ വാഹനലോകം മാറാനൊരുങ്ങുന്നത്. ബിഎസ് 5 നടപ്പാക്കിയാല്‍ ബിഎസ് 6 വീണ്ടും വൈകും എന്നുകാണിച്ചാണ് അത് ഒഴിവാക്കി ബിഎസ് 6 ലേക്ക് ഏപ്രില്‍ ഒന്നുമുതല്‍ മാറണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. 

English Summary: SC Allows Sale of BS IV 10 Days after Lock Down