ന്യൂഡൽഹി∙ ഏപ്രിൽ 1 നു മുൻപ് വിറ്റഴിക്കാൻ കഴിയാത്ത ബിഎസ് 4 വാഹനങ്ങൾ രാജ്യത്തെ ലോക്ഡൗൺ പിൻവലിച്ച ശേഷം 10 ദിവസം കൂടി വിൽക്കാമെന്ന് സുപ്രീം കോടതി. ബിഎസ് 4 സ്റ്റോക്കുകളിൽ 10 ശതമാനം മാത്രമേ ഈ കാലയളവിൽ വിൽക്കാൻ പാടുള്ളൂവെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഡൽഹിയിൽ വിൽപനയ്ക്ക് അനുമതിയില്ല. ദേശീയ മലിനീകരണ ചട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഏപ്രിൽ 1 നു മുൻപ് വിറ്റഴിക്കാൻ കഴിയാത്ത ബിഎസ് 4 വാഹനങ്ങൾ രാജ്യത്തെ ലോക്ഡൗൺ പിൻവലിച്ച ശേഷം 10 ദിവസം കൂടി വിൽക്കാമെന്ന് സുപ്രീം കോടതി. ബിഎസ് 4 സ്റ്റോക്കുകളിൽ 10 ശതമാനം മാത്രമേ ഈ കാലയളവിൽ വിൽക്കാൻ പാടുള്ളൂവെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഡൽഹിയിൽ വിൽപനയ്ക്ക് അനുമതിയില്ല.

ദേശീയ മലിനീകരണ ചട്ടം ബിഎസ് 6ലേക്കു മാറുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ മാത്രമായിരുന്നു ബിഎസ് 4 വാഹനങ്ങളുടെ വിൽപന അനുവദിച്ചിരുന്നത്. കോവിഡ് 19 പശ്ചാത്തലത്തിൽ കടകൾ അടച്ചിടേണ്ടി വന്നതിനാൽ ബിഎസ് 4 വാഹനങ്ങൾ നിശ്ചിതസമയപരിധിയിൽ വിൽക്കാനായില്ലെന്നു കാണിച്ച് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.

ADVERTISEMENT

ഏപ്രിൽ ഒന്നുമുതൽ ബിഎസ് 6 നിലവാരം നിലവിൽവരുമെന്ന തീരുമാനം ഏറെ മുമ്പ് എടുത്തതാണെന്നും വാഹന നിർമാതാക്കൾ നേരത്തെ തന്നെ ഇതിന് തയാറെടുക്കണമെന്നുമാണ് കോടതി പറഞ്ഞത്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് സമയം നീട്ടി നൽകുന്നതെന്നും ഇതിന് ശേഷം സമയം നീട്ടി നൽകില്ലെന്നും കോടതി അറിയിച്ചു.

ലോക്ഡൗണ്‍ കാരണം രാജ്യവ്യാപകമായി എകദേശം 12000 ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ ഡീലര്‍ഷിപ്പുകളിലായി ബിഎസ് 4 നിലവാരത്തിലുള്ള ഏകദേശം 15000 പാസഞ്ചര്‍ കാറുകളും 12000 കോമേഷ്യല്‍ വാഹനങ്ങളും 7 ലക്ഷം ഇരുചക്രവാഹനങ്ങളും കെട്ടിക്കിടക്കുന്നുണ്ടെന്ന് എഫ്എഡിഎ കോടതിയെ അറിയിച്ചിരുന്നു.

ADVERTISEMENT

ജസ്റ്റിസ് അരുൺ മിശ്രയും ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് വിഡിയോ കോൺഫറൻസ് വഴിയാണ് കേസ് പരിഗണിച്ചത്. ലോക്ഡൗൺ കാരണം റജിസ്റ്റർ ചെയ്യാൻ പറ്റാതെപോയ ബിഎസ് 4 വാഹനങ്ങളും നിയന്ത്രണം പിൻവലിച്ചശേഷം റജിസ്റ്റർ ചെയ്യാം. 

English Summary: SC Allows Sale of 10 % BS IV Vehicles 10 Days after Lock Down Ends