കോവിഡ് 19: 25 കോടി രൂപ നൽകി ഫോഴ്സ് മോട്ടോഴ്സ്
ട്രാവലർ നിർമാതാക്കളായ ഫോഴ്സ് മോട്ടോർസ് ഉൾപ്പെട്ട അഭയ് ഫിറോദിയ ഗ്രൂപ് കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയുടെ സഹായനിധി രൂപീകരിച്ചു. സർക്കാർ ഇതര സംഘടനകൾ(എൻ ജി ഒ) മുഖേനയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനും ആശുപത്രികൾക്കും വ്യവസായ വൃത്തങ്ങൾക്കുമൊക്കെ സഹായം നൽകാനാണു ജയ്ഹിന്ദ്

ട്രാവലർ നിർമാതാക്കളായ ഫോഴ്സ് മോട്ടോർസ് ഉൾപ്പെട്ട അഭയ് ഫിറോദിയ ഗ്രൂപ് കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയുടെ സഹായനിധി രൂപീകരിച്ചു. സർക്കാർ ഇതര സംഘടനകൾ(എൻ ജി ഒ) മുഖേനയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനും ആശുപത്രികൾക്കും വ്യവസായ വൃത്തങ്ങൾക്കുമൊക്കെ സഹായം നൽകാനാണു ജയ്ഹിന്ദ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ് 25 കോടി രൂപ നീക്കിവയ്ക്കുന്നത്.
ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, രക്ത സാംപിൾ ശേഖരണ സൗകര്യം മെച്ചപ്പെടുത്തൽ, സഞ്ചരിക്കുന്ന ക്ലിനിക്/പരിശോധന സൗകര്യം എന്നിവയ്ക്കൊക്കെ സഹായം അനുവദിക്കുമെന്ന് ഗ്രൂപ് അറിയിച്ചു. രാജ്യം വൻ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ സമൂഹത്തെയും ദേശത്തെയും സേവിക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കാനാണു ഗ്രൂപ് ആഗ്രഹിക്കുന്നതെന്ന് ചെയർമാൻ അഭയ് ഫിറോദിയ വിശദീകരിച്ചു.
സ്വകാര്യ മേഖലയിലെ പ്രമുഖ ആശുപത്രികൾക്കും മറാത്ത ചേംബർ ഫൗണ്ടേഷും പുറമെ തിരഞ്ഞെടുത്ത എൻ ജി കളുമായി സഹകരിച്ചാവും ഗ്രൂപ് ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുക. ‘കോവിഡ് 19’ ബാധിതരെ സഹായിക്കാൻ ഏറ്റവും കാര്യക്ഷമമായ പ്രവർത്തനമാണു ഗ്രൂപ് ആഗ്രഹിക്കുന്നതെന്നും ഫിറോദിയ വ്യക്തമാക്കി.