ഇതൊരു ടാറ്റ വിങ്ങർ ആയിരുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
മനോഹരമായ രൂപഭംഗി, എൽഇഡി ടിവി, ഫ്രിഡ്ജ് എന്നിങ്ങനെ ആഡംബരം തുളുമ്പുന്ന ഇന്റീരിയർ, പ്രീമിയം ഫിനിഷുള്ള റിക്ലൈനബിൾ സീറ്റുകൾ മുമ്പ് ഇതൊരു ടാറ്റ വിങ്ങറാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഡിസി ഡിസൈൻസിന്റെ മോഡഫിക്കേഷൻ വിഭാഗമായ ഡിസി2 ആണ് വിങ്ങറിന്റെ ഈ ആഡംബരത്തിനു പിന്നിൽ. ടാറ്റയുടെ ഈ കൊമേഷ്യൽ വാഹനത്തിൽ

മനോഹരമായ രൂപഭംഗി, എൽഇഡി ടിവി, ഫ്രിഡ്ജ് എന്നിങ്ങനെ ആഡംബരം തുളുമ്പുന്ന ഇന്റീരിയർ, പ്രീമിയം ഫിനിഷുള്ള റിക്ലൈനബിൾ സീറ്റുകൾ മുമ്പ് ഇതൊരു ടാറ്റ വിങ്ങറാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഡിസി ഡിസൈൻസിന്റെ മോഡഫിക്കേഷൻ വിഭാഗമായ ഡിസി2 ആണ് വിങ്ങറിന്റെ ഈ ആഡംബരത്തിനു പിന്നിൽ.
ടാറ്റയുടെ ഈ കൊമേഷ്യൽ വാഹനത്തിൽ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. പൂർണമായും കറുപ്പു നിറത്തിലുള്ള വാഹനത്തിൽ എൽഇഡി ഹെഡ്‌ലാംപുകളും ടെയിൽ ലാംപുകളുമാണ്. വിൻഡോ ഗ്ലാസുകളും സൈഡ് പാനലും പിന്നിലെ പാനലുകളും മാറിയിട്ടുണ്ട്.
ആഡംബര സൗകര്യങ്ങളാൽ സമൃദ്ധമാണ് ഇന്റീരിയർ. രണ്ട് അല്ലെങ്കിൽ മൂന്നു പേർക്കാണ് വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. മൾട്ടി ഫങ്ഷൻ റിക്ലൈനബിൾ സീറ്റുകളുണ്ട്. സീറ്റിന്റെ അടിയില ചെറിയ ഫ്രിഡ്ജും സ്റ്റോറേഡ് സ്പെയ്സും നൽകിയിരിക്കുന്നു. ഡ്രൈവർ ക്യാബിനുമായി പൂർണമായും വേർതിരിച്ചിട്ടുണ്ട് പാസഞ്ചർ ക്യാബിൻ. എന്റർടൈൻമെന്റിനായി എൽഇഡി സ്ക്രീനും സ്പീക്കറുകളും.
വിമാനങ്ങളിൽ കാണുന്നതു പോലുള്ള റൂഫ് മൗണ്ടഡ് എസിയാണ്. റൂഫിലും ധാരാളം മാറ്റങ്ങളുണ്ട്, കൂടാതെ ആംബിയന്റ് ലൈറ്റുകളും വായനക്കായി സ്പോർട്ട് ലൈറ്റും നൽകിയിരിക്കുന്നു. എൻജിന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബിഎസ് 6 നിലവാരത്തിലുള്ള ടാറ്റ വിങ്ങർ കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ മോഡിഫിക്കേഷൻ വരുത്തിയത് പഴയ വിങ്ങറിലാണ്. 2.2 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 100 ബിഎച്ച്പി കരുത്തു ം190 എൻഎം ടോർക്കുമുണ്ട്. വാഹനം ആർക്കുവേണ്ടിയാണ് നിർമിച്ചതെന്ന് ഡിസി വ്യക്തമാക്കിയിട്ടില്ല.
English Summary: Tata Winger Modification By DC2