കൊറോണ: കെ ടി എമ്മും വാറന്റി/സർവീസ് കാലാവധി നീട്ടി
കോവിഡ് 19 ഭീഷണി മുൻനിർത്തി സൗജന്യ സർവീസ്, വാറന്റി കാലാവധി ദീർഘിപ്പിക്കുകയാണെന്നു ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം. കാറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുൻനിർത്തിയാണു കെ ടി എമ്മിന്റെ ഈ നടപടി. ലോക്ക്ഡൗൺ

കോവിഡ് 19 ഭീഷണി മുൻനിർത്തി സൗജന്യ സർവീസ്, വാറന്റി കാലാവധി ദീർഘിപ്പിക്കുകയാണെന്നു ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം. കാറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുൻനിർത്തിയാണു കെ ടി എമ്മിന്റെ ഈ നടപടി. ലോക്ക്ഡൗൺ പ്രാബല്യത്തിലുള്ളതിനാൽ ബൈക്കുകൾ യഥാസമയം സർവീസ് സെന്ററിലെത്തിക്കാൻ ഉടമസ്ഥർക്കു സാധിക്കാത്ത സാഹചര്യമാണ്; പോരെങ്കിൽ വിലക്ക് മൂലം സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നുമില്ല.
ഇതൊക്കെ പരിഗണിച്ചാണ് ലോക്ക്ഡൗണിനിടെ കാലാവധി തീരുന്ന വാറന്റിയും സൗജന്യ സർവീസും കെ ടി എം ദീർഘിപ്പിച്ചത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അവസാനിക്കുന്ന വാറന്റിയുടെയും സൗജന്യ സർവീസിന്റെയും കാലപരിധി ജൂൺ 30 വരെയാണു കെ ടി എം ദീർഘിപ്പിച്ചത്.
ലോക്ക്ഡൗൺ പരിഗണിച്ചു രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളെല്ലാം തന്നെ സൗജന്യ സർവീസ്, വാറന്റി, വാർഷിക പരിപാലന കരാർ(എ എം സി) കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ ലിമിറ്റഡ്, യമഹ, ടി വി എസ്, ഹോണ്ട തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കളെല്ലാം വാറന്റി/സൗജന്യ സർവീസ് കാലാവധി ദീർഘിപ്പിച്ചു കഴിഞ്ഞു.