പുതിയ കോംപസിനെ കൂടാതെ 3 എസ്‌യുവികള്‍, യുവി വിപണിയില്‍ സജീവമാകാന്‍ ജീപ്പ്
ഇന്ത്യന്‍ വാഹന വിപണി ബിഎസ് 6 നിലവാരത്തിലെത്തിയതോടെ ഫിയറ്റ് ലീനിയ, പുന്തോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പന ഏകദേശം അവസാനിച്ചുകഴിഞ്ഞു. ഇനി ജീപ്പിലൂടെ വിപണിയില്‍ സജീവമാകാനാണ് എഫ്‌സിഎയുടെ ശ്രമം. ഇതിനായി മൂന്നു പുതിയ എസ് യു വികള്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്ന് ഫിയറ്റ് ക്രൈസ്ലര്‍ ഇന്ത്യ പ്രസിഡന്റ് ആന്റ്

ഇന്ത്യന്‍ വാഹന വിപണി ബിഎസ് 6 നിലവാരത്തിലെത്തിയതോടെ ഫിയറ്റ് ലീനിയ, പുന്തോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പന ഏകദേശം അവസാനിച്ചുകഴിഞ്ഞു. ഇനി ജീപ്പിലൂടെ വിപണിയില്‍ സജീവമാകാനാണ് എഫ്‌സിഎയുടെ ശ്രമം. ഇതിനായി മൂന്നു പുതിയ എസ്‌യുവികള്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്ന് ഫിയറ്റ് ക്രൈസ്ലര്‍ ഇന്ത്യ പ്രസിഡന്റ് ആന്റ് എംഡി പാര്‍ത്ഥാ ദത്ത ഒരു ഇംഗ്ലീഷ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജീപ്പ് കോംപസിന്റെ പുതിയ മോഡല്‍ കൂടാതെ പുതിയ മൂന്നു എസ്‌യുവികള്‍ കമ്പനി ഉടന്‍ തന്നെ പുറത്തിറക്കും.
2017 ജൂലൈയിലായിരുന്നു പ്രാദേശികമായി നിര്‍മിച്ച മോഡലായ ജീപ് കോംപസിന്റെ വരവ്. എന്നാല്‍ തുടക്കത്തിലെ ആരവമടങ്ങിയതോടെ ഇന്ത്യയില്‍ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ കോംപസിനു സാധിക്കാതെ പോയി. ഈ പോരായ്മ മറികടക്കാന്‍ പുണെയ്ക്കടുത്ത് രഞ്ജന്‍ഗാവിലുള്ള ശാലയില്‍ നിന്ന് രണ്ടോ മൂന്നോ പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് എഫ്‌സിഎ ഇന്ത്യയുടെ പദ്ധതി.
ജീപ്പിന്റെ ജനപ്രിയ എസ്‌യുവി കോംപസിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം വിപണിയിലെത്തും. ഇപ്പോള്‍ നിലവിലുള്ള കോംപസില്‍ നിന്ന് വളരെ അധികം മാറ്റങ്ങളോടെ ആയിരിക്കും പുതിയ വാഹനം പുറത്തിറങ്ങുക. ജീപ്പിന്റെ പരമ്പരാഗത രൂപത്തില്‍ തന്നെ എത്തുന്ന കോംപസിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ടാകും. വിപണിയിലെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഫീച്ചറുകളായിരിക്കും പുതിയ വാഹനത്തിന്റെ ഹൈലൈറ്റ്. റൈറ്റ് ഹാന്‍ഡ് െ്രെഡവ് കോംപസിന്റെ നിര്‍മാണ ഹമ്പായ പുണെയിലെ രഞ്ജന്‍ഗാവിലെ നിര്‍മാണശാലയും പുതിയ കോംപസിനായി ഒരുങ്ങി എന്നാണ് വാര്‍ത്തകള്‍.
അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് ജീപ്പിന്റെ 7 സീറ്റര്‍ വകഭേദം അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 7 സീറ്ററിന്റെ പുറത്തിറക്കല്‍ 2021ലേയ്ക്ക് മാറ്റിവെച്ചാണ് പുതിയ കോംപസിനെ പുറത്തിറക്കുന്നത്. ജീപ്പ് ഡി എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന 7 സീറ്റര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക. ഇതു കൂടാതെ ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന ചെറു ജീപ്പും അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മൂന്നാമത്തെ വാഹനം ഏതാണെന്നത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഗ്രാന്‍ഡ് ചെറോക്കിയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തുലക്ഷം രൂപയില്‍ താഴെ വിലയുമായി എത്തുന്ന ചെറു ജീപ്പുമായി കോംപക്റ്റ് എസ് യു വി സെഗ്്‌മെന്റിലും പുതിയ കോംപസിലൂടെ മിഡ് സൈസ് എസ് യു വി സെഗ്മെന്റിലും ജീപ്പ് ഡിയിലൂടെ പ്രീമിയം എസ് യു വി സെഗ്മെന്റിലും വിജയം കൈവരിക്കാനുമെന്നാണ് എഫ്‌സിഎയുടെ പ്രതീക്ഷ.
English Summary: Jeep to Add New Compass and 3 More SUV to Lineup