ഡീസൽ ഇല്ല, എസ്ക്രോസ് പെട്രോൾ ഹൈബ്രിഡ് അടുത്തമാസം
മാരുതി സുസുക്കിയുടെ എസ്‌യുവി എസ്ക്രോസിന്റെ പ്രെട്രോള്‍ ഹൈബ്രിഡ് മോഡൽ ഉടൻ. പെട്രോൾ മോഡലിന്റെ പുറത്തിറക്കലിനെ ലോക്ഡൗൺ ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി, എസ്ക്രോസ് പെട്രോളിനെ പ്രദർശിപ്പിച്ചിരുന്നു. 1.3

മാരുതി സുസുക്കിയുടെ എസ്‌യുവി എസ്ക്രോസിന്റെ പ്രെട്രോള്‍ ഹൈബ്രിഡ് മോഡൽ ഉടൻ. പെട്രോൾ മോഡലിന്റെ പുറത്തിറക്കലിനെ ലോക്ഡൗൺ ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി, എസ്ക്രോസ് പെട്രോളിനെ പ്രദർശിപ്പിച്ചിരുന്നു.
1.3 ഡീസല്‍ എൻജിന് പകരം കെ15ബി പെട്രോൾ എന്‍ജിനാണ് വാഹനത്തിൽ ഉപയോഗിക്കുക. മാരുതി സിയാസ്, എസ്ക്രോസ്, എർട്ടിഗ, എക്സ്എൽ 6, ബ്രെസ എന്നീ വാഹനങ്ങളിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് എസ് ക്രോസിന് കുതിപ്പിന് കരുത്തു പകരുന്നത്. 105എച്ച്പി കരുത്തും 138എൻഎം ടോർക്കും ഇൗ എൻജിൻ ഉൽപാദിപ്പിക്കും. 5 സ്പീഡ് മാനുവൽ ഗിയർ ബോക്സ് മോഡലും 4 സ്പീഡ് ടോർക്ക് കൺവർട്ടർ ഒാട്ടമാറ്റിക് വകഭേദവും എസ്ക്രോസിലുണ്ടാകും. കൂടാതെ സുസുക്കിയുടെ എസ്എച്ച്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയും പുതിയ എസ്ക്രോസ് പെട്രോള്‍ ഓട്ടമാറ്റിക്കില്‍ ഇടം പിടിക്കും.
എസ്ക്രോസ് പെട്രോളിന് രൂപത്തിൽ കാര്യമായ മാറ്റവുമില്ല. 2017ല്‍ ലഭിച്ച രൂപ മാറ്റമുള്ള എസ്ക്രോസിലാണ് പെട്രോള്‍ എൻജിന്‍ ഘടിപ്പിക്കുക. ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയ കൺസെപ്റ്റ് വാഹനമായ ഫ്യൂച്ചറോ–ഇയുടെ പ്രൊഡക്ഷൻ മോഡൽ എസ്ക്രോസിന് പകരക്കാരനായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ എൻജിന്‍ മാത്രമായി എത്തുമ്പോൾ എസ്‍ക്രോസിന്റെ വിലയിലും കുറവു വന്നേക്കാം. 8.81 ലക്ഷം മുതൽ 11.44 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ തുടങ്ങിയ നാലു വേരിയന്റുകളിലായി എത്തുന്ന എസ്‌ക്രോസ് റെനൊ ഡസ്റ്റർ, നിസാന്‍ കിക്സ്, ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ് എന്നീ വാഹനങ്ങളുമായിട്ടാണ് മത്സരിക്കുക.
English Summary: Maruti Suzuki S Cross Petrol Next Month