ധോണിയും യമഹ ആർഡി 350യും പിന്നെ മകൾ സിവയും
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിജയം വരിച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോണി. രണ്ട് ലോകകപ്പുകളും നിരവധി പരമ്പര വിജയങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ക്യാപ്റ്റൻ കൂളിന് ക്രിക്കറ്റു കഴിഞ്ഞാൽ പിന്നെ ബൈക്കുകളാണ് പ്രിയം. ലോകത്ത് വിരലിൽ എണ്ണാൻ മാത്രമുള്ള ഹെൽക്യാറ്റ് തുടങ്ങി പഴയതും പുതിയതുമായ നിരവധി

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിജയം വരിച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോണി. രണ്ട് ലോകകപ്പുകളും നിരവധി പരമ്പര വിജയങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ക്യാപ്റ്റൻ കൂളിന് ക്രിക്കറ്റു കഴിഞ്ഞാൽ പിന്നെ ബൈക്കുകളാണ് പ്രിയം. ലോകത്ത് വിരലിൽ എണ്ണാൻ മാത്രമുള്ള ഹെൽക്യാറ്റ് തുടങ്ങി പഴയതും പുതിയതുമായ നിരവധി ബൈക്കുകളുണ്ട് ധോണിയുടെ ഗ്യാരേജിൽ.
ലോക്ഡൗണിൽ ധോണി ഫാം ഹൗസിൽ വിശ്രമത്തിലാണെങ്കിലും ബൈക്കുകൾ പരിപാലിക്കാനുള്ള സമയം ധോണി കണ്ടെത്തുന്നുണ്ട്. യമഹ ആർഡി 350ൽ കറങ്ങുന്ന ധോണിയുടേയും മകളുടേയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റോഡിലിറങ്ങാതെ ഫാം ഹൗസിന്റെ ഉദ്യാനത്തിലൂടെയാണ് ധോണി ബൈക്ക് ഓടിക്കുന്നത്, കൂട്ടായ് മകൾ സിവയുമുണ്ട്.
ധോണിയുടെ ഭാര്യ സാക്ഷിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് ആർഡി 350. യമഹയുടെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നായ ആർഡി എക്സ്കോർട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഇന്ത്യയിലെത്തുന്നത്. 1983 മുതൽ 1989 വരെയായിരുന്നു ഇന്ത്യയിൽ ബൈക്ക് പുറത്തിറങ്ങിയത്.
English Summary: MS Dhoni RD 350