ടൊയോട്ടയുടെ പുതിയ ക്രോസ് ഓവർ എസ്‍യുവിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് ടൊയോട്ട പുറത്തുവിട്ടത്. യൂറോപ്യൻ വിപണിക്കായി മികച്ച ഫീച്ചറുകളും അടിപൊളി ലുക്കുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ടൊയോട്ട. യൂറോപ്യൻ വിപണിയിൽ നിസാൻ ജൂക്ക്, റെനൊ ക്യാപ്ചർ എന്നീ വാഹനങ്ങളുമായാണ് യാരിസ് ക്രോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ടയുടെ പുതിയ ക്രോസ് ഓവർ എസ്‍യുവിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് ടൊയോട്ട പുറത്തുവിട്ടത്. യൂറോപ്യൻ വിപണിക്കായി മികച്ച ഫീച്ചറുകളും അടിപൊളി ലുക്കുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ടൊയോട്ട. യൂറോപ്യൻ വിപണിയിൽ നിസാൻ ജൂക്ക്, റെനൊ ക്യാപ്ചർ എന്നീ വാഹനങ്ങളുമായാണ് യാരിസ് ക്രോസ് മത്സരിക്കുന്നത്.

സ്ഥലസൗകര്യമുള്ള ഉൾവശം, മികച്ച ഇന്ധനക്ഷമത തുടങ്ങിയ നിരവധി ഗുണങ്ങളുമായാണ് യാരിസ് ക്രോസ് എത്തുക എന്നാണ് ടൊയോട്ട അറിയിക്കുന്നത്. യൂറോപ്യൻ വിപണിയിലെ മുന്നിൽ കണ്ട് രൂപകൽപന ചെയ്ത വാഹനത്തിന് 4180 എംഎം നീളവും 2560 എംഎം വീൽബെയ്സുമുണ്ട്. ടൊയോട്ടയുടെ പുതിയ ഹൈബ്രിഡ് പ്ലാറ്റ്ഫോമായ ടിഎൻജിഎയിലാണ് പുതിയ വാഹനത്തിന്റെ നിർമാണം. ടൊയോട്ടയുടെ ചെറു എസ്‌യുവി സി–എച്ച്ആറിനും താഴെയാണ് പുതിയ എസ്‍‌യുവിയുടെ സ്ഥാനം. സി–എച്ച്ആറിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചിട്ടുള്ള യാരിസ് ക്രോസിൽ മികച്ച ഫീച്ചറുകളുമുണ്ടാകും.

Yaris Cross
ADVERTISEMENT

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, മസ്കുലറായ വീൽ ആർച്ച്, 18 ഇഞ്ച് അലോയ് വീലുകൾ, ഇൽഇഡി ടെയിൽ ലാംപ് എന്നിവ പുതിയ എസ്‍യുവിയിലുണ്ട്. 1.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും അടങ്ങുന്ന ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. രണ്ടും ചേർന്ന് 116 ബിഎച്ച്പി കരുത്തു നൽകും.

Yaris Cross

യൂറോപ്യൻ വിപണിയിലുണ്ടായിരുന്ന കഴിഞ്ഞ തലമുറ യാരിസിനെ അടിസ്ഥാനമാക്കിയാണ് യാരിസ് ക്രോസ് നിർമിച്ചത്. ഈ വർഷം ജനീവ ഓട്ടോഷോയിൽ വാഹനത്തെ പ്രദർശിപ്പിക്കാനായിരുന്നു ടൊയോട്ടയുടെ പദ്ധതി. എന്നാൽ കോവിഡ് മഹാമാരിമൂലം ജനീവ ഓട്ടോ ഷോ റദ്ദാക്കിയതിനെ തുടർന്നാണ് ടൊയോട്ട ക്രോസ് എസ്‍യുവിയുടെ ചിത്രങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവിട്ടത്.

Yaris Cross
ADVERTISEMENT

ഓൾവീൽ ഡ്രൈവ് പതിപ്പിൽ എത്തുന്ന വാഹനം തുടക്കത്തിൽ ഫ്രാൻസിലും പിന്നീട് മറ്റു യൂറോപ്യന്‍ വിപണയിലുമെത്തും. യാറോപ്പിൻ റെനൊ ക്യാപ്ചർ, നിസാൻ ജൂക്ക് എന്നിവയുമായിട്ടാണ് മത്സരിക്കുക. ഏഷ്യൻ വിപണിയിൽ പുറത്തിറക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെത്തിയാൽ ഹ്യുണ്ടേയ് ക്രേറ്റ്, കിയ സെൽറ്റോസ് എന്നിവരായിരിക്കും പ്രധാന എതിരാളികൾ.