പ്രീമിയം എസ്‍യുവി വിഭാഗത്തിൽ മത്സരിക്കാൻ സി 5 എയർക്രോസ് എത്തുക 2 ലീറ്റർ ഡീസൽ എന്‍ജിനുമായി. രാജ്യാന്തര വിപണിയിലുള്ള 1.5 ലീറ്റർ എൻജിനുമായി സി5 എയർക്രോസ് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വലിപ്പം കൂടിയ 2 ലീറ്റർ എൻജിനാണ് സിട്രോൺ ഇന്ത്യയ്ക്കായി പരിഗണിക്കുന്നത് എന്നാണ് പുതിയ വാർത്തകള്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം എസ്‍യുവി വിഭാഗത്തിൽ മത്സരിക്കാൻ സി 5 എയർക്രോസ് എത്തുക 2 ലീറ്റർ ഡീസൽ എന്‍ജിനുമായി. രാജ്യാന്തര വിപണിയിലുള്ള 1.5 ലീറ്റർ എൻജിനുമായി സി5 എയർക്രോസ് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വലിപ്പം കൂടിയ 2 ലീറ്റർ എൻജിനാണ് സിട്രോൺ ഇന്ത്യയ്ക്കായി പരിഗണിക്കുന്നത് എന്നാണ് പുതിയ വാർത്തകള്‍. പൂർണമായും ഇറക്കുമതി ചെയ്താവും പുതിയ എൻജിൻ ഇന്ത്യയിലെത്തിക്കുക. ഈ വർഷം അവസാനം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് ബാധ സി 5ന്റെ വരവ് അടുത്ത വർഷം ആദ്യമാക്കി.

കൂടുതൽ കരുത്തും പെർഫോമൻസും കൂടിയ 2 ലീറ്റർ എൻജിനും 8 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സുമായിരിക്കും എസ്‍യുവിയിൽ. 2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തുകയായിരുന്നു. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. ആധുനിക സാങ്കേതിക സംവിധാനങ്ങളുമായെത്തുന്ന സി5 എയർക്രോസ് 2 ലീറ്റർ ഫോക്സ്‌വാഗൻ ട്വിഗ്വനുമായിട്ടാണ് മത്സരിക്കുക.

ADVERTISEMENT

കാഴ്ചയ്ക്ക് അതീവ മനോഹരവും സ്റ്റൈലിഷുമാണ് സി 5 എയർക്രോസ്. പരിഷ്കരിച്ച, ആധുനിക രീതിയിലുള്ള ഇരട്ട ടോണോടു കൂടിയ ഡാഷ്ബോർഡാണ് സി5 എയർക്രോസ് ക്യാബിന്‍റെ കേന്ദ്ര ബിന്ദു. അതുല്യമായ രൂപഭംഗിയോടു കൂടിയ സ്പ്ലിറ്റ് എയർകോൺ വെന്‍റുകളോട് കൂടിയതാണ് ഈ ഡാഷ്ബോർഡ്. ഒന്നിലേറെ എയർബാഗുകൾ, അറ്റൻഷൻ അസിസ്റ്റന്‍റ്, ക്രോസ് ട്രാഫിക് ഡിറ്റക്‌ഷൻ‌, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ മികവുറ്റ ഹെഡ്‍ലൈറ്റുകൾ തുടങ്ങി നിരവധി സവിശേഷതകളും എയർക്രോസിനെ സമ്പന്നമാക്കുന്നു. 

8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ്ങില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്. 4,500എംഎം ആണ് സി5 എയർക്രോസിന്റെ നീളം. വീതി 1,840എംഎം. 1,670 എംഎം ആണ് വാഹനത്തിന്റെ ഉയരം. 230 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. സിട്രോൺ സി5 എയർക്രോസ് ഉൾപ്പെടെ പിഎസ്എ ഗ്രൂപ്പിലെ എല്ലാ മോ‍ഡലുകളും തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിലായിരിക്കും ഉൽപാദിപ്പിക്കുക. 

ADVERTISEMENT

English Summary: Citroen C5 Aircross SUV To Get 2 L Diesel Engine