വീടാക്കിയ റഷ്യൻ മിലിറ്ററി ട്രക്ക്, ബെഡ് റൂം ടോയ്‌ലെറ്റ് തുടങ്ങി താമസിക്കാൻ വേണ്ടതെല്ലാമുണ്ട്
ഒരു ബെഡ് റൂം, ബാത്ത് റൂം, അടുക്കള. മെട്രോ നഗരങ്ങളിൽ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്ന ആളുകള്‍ക്ക് വീട്ടിൽ ഇത്രയും സൗകര്യങ്ങളാണ് ഉണ്ടാകാറ്. ഒരു ചെറു കുടുംബത്തിന് താമസിക്കാൻ വേണ്ട ഈ സൗകര്യങ്ങളെല്ലാം ഒരു മിലിറ്ററി ട്രക്കിൽ ഒരുക്കിയാലോ. പുറത്തു നിന്ന് നോക്കിയാൽ ഏതു ദുർഘട പാതകളും താണ്ടുന്ന

ഒരു ബെഡ് റൂം, ബാത്ത് റൂം, അടുക്കള. മെട്രോ നഗരങ്ങളിൽ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്ന ആളുകള്‍ക്ക് വീട്ടിൽ ഇത്രയും സൗകര്യങ്ങളാണ് ഉണ്ടാകാറ്. ഒരു ചെറു കുടുംബത്തിന് താമസിക്കാൻ വേണ്ട ഈ സൗകര്യങ്ങളെല്ലാം ഒരു മിലിറ്ററി ട്രക്കിൽ ഒരുക്കിയാലോ. പുറത്തു നിന്ന് നോക്കിയാൽ ഏതു ദുർഘട പാതകളും താണ്ടുന്ന മിലിറ്ററി ട്രക്കും അകത്ത് എല്ലാ സൗകര്യങ്ങളുമുള്ള വീടും.
തമിഴ്നാട് സ്വദേശി ബേര ജെസ്‌ലിൻ എന്നയാളാണ് മിലിറ്ററി വാഹനത്തിന് മോട്ടർഹോം രൂപം നല്‍കിയത്. ഫർണിച്ചർ ഡിസൈനറായ താൻ ആദ്യമായാണ് ഇത്തരത്തിൽ വാഹനത്തിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നത് എന്നാണ് വാഹനത്തിന് ചിത്രം പങ്കുവെച്ച് സമൂഹമാധ്യമത്തിലൂടെ പറയുന്നത്. റഷ്യൻ ആർമിയുടെ കമ്മ്യൂണിക്കേഷൻ ട്രക്കായ സിൽ 131 ന് ആണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്.
രണ്ടു പേർക്കുള്ള കിടക്ക, ധാരാളം സ്റ്റോറേജ് സ്പെയ്സുകൾ, കെമിക്കൽ ടോയ്‌ലെറ്റ്, സിങ്ക്, അടുക്കളയിലെ സ്റ്റോറേജുകൾ, കുക്ക്ടോപ്പ്, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, മടക്കാവുന്ന ടേബിളുകൾ, ബാർട്രോളി തുടങ്ങി ഒരു വീട്ടിൽ വേണ്ട സൗകര്യങ്ങളെല്ലാം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. േപരു വെളിപ്പെടുത്താനാക്കാത്ത ഒരു സുഹൃത്തിന് വേണ്ടിയാണ് ട്രക്ക് വീടാക്കി മാറ്റിയതെന്നും ജെസ്‌ലിൻ പറയുന്നു. പൂർണ്ണമായും തടിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
സോവിയറ്റ് യൂണിയന് വേണ്ടി മിലിറ്ററി വാഹനങ്ങള്‍ നിർമിക്കുന്ന കമ്പനിയാണ് സിൽ. പിന്നീട് അത് റഷ്യയുടേതായി മാറി. സില്ലിന്റെ മിലിറ്ററി ട്രക്കായ 131, 1966 ലാണ് പുറത്തിറങ്ങുന്നത്. കമ്യൂണിക്കേഷൻ ട്രക്ക് ആയി ഉപയോഗിച്ചികൊണ്ടിരുന്ന വാഹനത്തിൽ 3 േപർക്ക് സഞ്ചരിക്കാം. 6960 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഓൾവീൽ ഡ്രൈവിൽ ഒാടുന്ന ട്രക്കിന്റെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്റർ. റഷ്യയെ കൂടാതെ ഉക്രൈൻ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഈ ട്രക്കിന്റെ സേവനം ഉപയോഗിച്ചിട്ടുണ്ട്.
English Summary: Military Truck To Motor Home