പട്ടാള യൂണിഫോമിൽ ടാറ്റ ഹെക്സ, തരംഗമായി ആർമിയുടെ ഔദ്യോഗിക എസ്യുവി ചിത്രം
പട്ടാളപച്ച നിറത്തിൽ സുന്ദരനായി ടാറ്റ ഹെക്സയുടെ ചിത്രങ്ങളാണ് കുറച്ചു ദിവസമായ സമൂഹമാധ്യമങ്ങളിലെ താരം. സഫാരി സ്റ്റോമിന് പിന്നാലെ ടാറ്റയുടെ മറ്റൊരു എസ്‌യുവിയായ ഹെക്സയേയും പട്ടാളത്തിലെടുത്തു എന്ന വാർത്ത ടാറ്റ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഇന്ത്യൻ ആർമിയല്ല അയൽരാജ്യമായ ബംഗ്ലദേശ് ആർമിയാണ്

പട്ടാളപച്ച നിറത്തിൽ സുന്ദരനായി ടാറ്റ ഹെക്സയുടെ ചിത്രങ്ങളാണ് കുറച്ചു ദിവസമായ സമൂഹമാധ്യമങ്ങളിലെ താരം. സഫാരി സ്റ്റോമിന് പിന്നാലെ ടാറ്റയുടെ മറ്റൊരു എസ്‌യുവിയായ ഹെക്സയേയും പട്ടാളത്തിലെടുത്തു എന്ന വാർത്ത ടാറ്റ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഇന്ത്യൻ ആർമിയല്ല അയൽരാജ്യമായ ബംഗ്ലദേശ് ആർമിയാണ് ഹെക്സയെ പട്ടാളത്തിൽ ചേർത്തത്. സായുധ സേനയ്ക്കായി ബംഗ്ലാദേശ് സർക്കാർ വാങ്ങിയ ടാറ്റ ഹെക്സ നാലു വീൽഡ്രൈവിന്റെ ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ക്രോസ്ഓവർ എസ്‍യുവിയായ ഹെക്സയുടെ 200 യൂണിറ്റുകൾ നിർമിച്ചു നൽകാനുള്ള കരാർ കഴിഞ്ഞ വർഷം ബംഗ്ലദേശ് ആർമി നൽകി എന്നാണ് ടാറ്റ അറിയിച്ചത്. 1972 മുതൽ ബംഗ്ലദേശിലെ കോമേഷ്യൽ വെഹിക്കിൾ മാർക്കറ്റിലെ സജീവ സാന്നിധ്യമാണ് ടാറ്റ. ടിഗായോ, നെക്സോൺ തുടങ്ങിയ വാഹനങ്ങൾ കമ്പനി ബംഗ്ലദേശ് വിപണിയിൽ വിൽക്കുന്നുണ്ട്. പൊതുവിപണിയിൽ വിൽക്കാതെ ആർമിക്കുവേണ്ടി മാത്രമാണ് ഹെക്സ ബംഗ്ലദേശിൽ എത്തിക്കുന്നത്.
2017 ലാണ് ഹെക്സ വിപണിയിലെത്തുന്നത്. 2.2 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനാണ് ഹെക്സയ്ക്ക് കരുത്തേകുന്നത്. 154 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. മാനുവൽ ഗിയർബോക്സു മാത്രമേ നാലു വീൽഡ്രൈവ് മോഡലിലുള്ളൂ എന്നാൽ ആർമി സ്പെക്കിലെത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിന് വന്നത് എന്ന് വ്യക്തമല്ല.
English Summary: Bangladesh Army Tata Hexa