ആരും കൊതിക്കും ഈ വെസ്പ, ‘946 ക്രിസ്റ്റ്യൻ ഡിയോർ’ പ്രത്യേക പതിപ്പ്
ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറുമായി ചേർന്ന് ‘946’ സ്കൂട്ടറിന്റെ പരിമിതകാല പതിപ്പ് പുറത്തിറക്കാൻ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ വെസ്പ. ഡിയോർ ക്രിയേറ്റീവ് വിഭാഗത്തിന്റെ സഹകരണത്തോടെ രൂപകൽപ്പന ചെയ്തു സാക്ഷാത്കരിച്ച പ്രത്യേക നിറക്കൂട്ടാവും ‘946 ക്രിസ്റ്റ്യൻ ഡിയോർ’ പ്രത്യേക പതിപ്പിന്റെ

ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറുമായി ചേർന്ന് ‘946’ സ്കൂട്ടറിന്റെ പരിമിതകാല പതിപ്പ് പുറത്തിറക്കാൻ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ വെസ്പ. ഡിയോർ ക്രിയേറ്റീവ് വിഭാഗത്തിന്റെ സഹകരണത്തോടെ രൂപകൽപ്പന ചെയ്തു സാക്ഷാത്കരിച്ച പ്രത്യേക നിറക്കൂട്ടാവും ‘946 ക്രിസ്റ്റ്യൻ ഡിയോർ’ പ്രത്യേക പതിപ്പിന്റെ പ്രധാന സവിശേഷത.പ്രത്യേക രൂപകൽപ്പനയുള്ള സീറ്റ് സഹിതമെത്തുന്ന സ്കൂട്ടറിന്റെ ഹാൻഡിൽ നീല നിറമുള്ള ലതർ കൊണ്ടു പൊതിഞ്ഞ നിലയിലാണ്.
ഡിയോർ അലങ്കാരങ്ങൾക്കൊപ്പം പ്രത്യേക അക്സസറികളുമായാവും ‘ക്ലാസിക് 946’ അടിസ്ഥാനമാക്കി സാക്ഷാത്കരിക്കുന്ന ഈ പ്രത്യേക പതിപ്പിന്റെ വരവ്. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിലും മെച്ചപ്പെട്ട ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ സാധിക്കുന്നത് വൻ നേട്ടമാണെന്ന് പിയാജിയൊയുടെ പ്രോഡക്ട് ആൻഡ് മാർക്കറ്റിങ് സ്ട്രാറ്റജി മേധാവിയും ഇംസി ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മൈക്കൽ കൊളനിനൊ അഭിപ്രായപ്പെട്ടു. ഇറ്റലിയിൽ വെസ്പ അരങ്ങേറ്റം കുറിച്ച 1946ൽ തന്നെയായിരുന്നു പാരിസിൽ ഹൗസ് ഓഫ് ഡിയോർ പ്രവർത്തനം ആരംഭിച്ചത്. വാർഷികത്തിന്റെ സ്മാരകവും ആഘോഷവുമായാണ് ‘വെസ്പ 946’ എത്തിയത്; വെസ്പയുടെ പ്രൗഢ പാരമ്പര്യത്തിനുള്ള ആദരം കൂടിയാണ് ഈ സ്കൂട്ടറെന്ന് അദ്ദേഹം വിലയിരുത്തി.
കഴിഞ്ഞ കാലഘട്ടത്തെ പോലെ ഇരുണ്ട കാലത്തെ വിജയകരമായി അതിജീവിച്ചതിന്റെ ആനന്ദം പങ്കുവയ്ക്കാനാണു വെസ്പയും ക്രിസ്റ്റ്യൻ ഡിയോറും ഒത്തു ചേരുന്നത്; രൂപകൽപ്പനാ മികവിന്റെയും നിർമാണ വൈഭവത്തിന്റെയും അപൂർവ സമന്വയമാണ് ഈ പരിമിതകാല പതിപ്പിൽ പ്രതിഫലിക്കുന്നത്. വെസ്പയും ഡിയോറുമായുള്ള പങ്കാളിത്തം സൗന്ദര്യത്തിന്റെ ആഘോഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary: Vespa unveils limited edition 946 Christian Dior scooter