ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ് ലിമൊസിനായ മുൽസാൻ ഉൽപാദനം അവസാനിച്ചു. ഇംഗ്ലണ്ടിലെ ക്രൂവിലുള്ള ശാലയിൽ നിന്നു കഴിഞ്ഞ 11 വർഷത്തനിടെ 7,300 മുൽസാൻ ആണു പുറത്തിറങ്ങിയത്. ഡബ്ല്യു ഒ ബെന്റ്ലി വികസനവും രൂപകൽപ്പനയും നിർവഹിച്ച 1930ലെ യഥാർഥ 8 ലീറ്റർ ശ്രേണിയോളം നീളുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ് ലിമൊസിനായ മുൽസാൻ ഉൽപാദനം അവസാനിച്ചു.  ഇംഗ്ലണ്ടിലെ ക്രൂവിലുള്ള ശാലയിൽ നിന്നു കഴിഞ്ഞ 11 വർഷത്തനിടെ 7,300 മുൽസാൻ ആണു പുറത്തിറങ്ങിയത്. ഡബ്ല്യു ഒ ബെന്റ്ലി വികസനവും രൂപകൽപ്പനയും നിർവഹിച്ച 1930ലെ യഥാർഥ 8 ലീറ്റർ ശ്രേണിയോളം നീളുന്നതാണ് മുൽസാന്റെ പ്രൗഢപാരമ്പര്യം. എഴുനൂറോളം ജീവനക്കാർ ചേർന്ന് 30 ദശലക്ഷം മണിക്കൂർ അധ്വാനിച്ചാണു കഴിഞ്ഞ ദശാബ്ദത്തിലേറെയായി മുൽസാൻ യാഥാർഥ്യമാക്കി പോന്നത്.

Bentley Muslanne

പെബ്ൾ ബീച്ചിൽ 2009ൽ അരങ്ങേറ്റം കുറിച്ച മുൽസാന്റെ ഒട്ടേറെ വകഭേദങ്ങളും ഇതിനിടെ പുറത്തിറങ്ങി. 2012ലെ സ്പോർട്ടി മ്യുള്ളിനെർ ഡ്രൈവിങ് സ്പെസിഫിക്കേഷൻ വകഭേദമായിരുന്നു ഇതിലാദ്യത്തേത്. കരുത്തും വേഗവുമായിരുന്നു 2015ലെത്തിയ മുൽസാൻ സ്പീഡിന്റെ സവിശേഷത; കാറിലെ 6.75 ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് എൻജിൻ 537 പി എസ് കരുത്തും 1,100 എൻ എം ടോർക്കുമാണു സൃഷ്ടിച്ചിരുന്നത്. ഒപ്പം സ്പോർട്ട് സസ്പെൻഷനും സ്റ്റീയറിങ്ങുമായിരുന്നു ഈ മോഡലിന്റെ പ്രത്യേകത. അടുത്ത വർഷത്തെ പരിഷ്കാരം ആഡംബര വിഭാഗത്തിലായിരുന്നു;  250 എം എം അധിക നീളത്തോടെയായിരുന്നു ആ എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പിന്റെ വരവ്. 

ADVERTISEMENT

മുൽസാൻ വിട പറയുമ്പോൾ എൽ സീരീസിലെ 6.75 ലീറ്റർ, വി എയ്റ്റ് എൻജിനും ചരിത്രമാവുകയാണ്; തുടർച്ചയായി 61 വർഷം ഉൽപ്പാദിപ്പിക്കപ്പെട്ട ശേഷമാണ് ഈ എൻജിൻ വിസ്മൃതിയിലേക്കു നീങ്ങുന്നത്. എൻജിനോടും മുൽസാനോടുമുള്ള ആദര സൂചകമായി  അവസാനം ഉൽപ്പാദിപ്പിച്ച 30 കാറുകൾ 6.75 എഡീഷൻ ബൈ മ്യുള്ളിനെർ പതിപ്പായാണു ബെന്റ്ലി അവതരിപ്പിച്ചത്. ഡാർക്ക് എൻജിൻ കവറും ഡാർക്ക് പ്രമേയമാക്കിയ ബാഹ്യഭാഗവുമൊക്കോയായാണു കാറുകളുടെ വരവ്. അവസാന ‘മുൽസാൻ’ കാറിനായി കാത്തുവച്ചിരിക്കുന്ന സവിശേഷതകളാവട്ടെ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട പുറത്തുവിട്ടിട്ടുമില്ല. 

മുൽസാനും 6.75 ലീറ്റർ വി എയ്റ്റ് എൻജിനും കളമൊളിയുന്നതോടെ ബെന്റ്ലിയുടെ പതാകവാഹക സലൂൺ എന്ന പെരുമ ഫ്ളയിങ് സ്പറിനു സ്വന്തമാവും. മുൽസാനു പകരമായി പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മാവും ബെന്റ്ലി അവതരിപ്പിക്കുകയെന്നാണു സൂചന. ഫോക്സ്വാഗൻ ഗ്രൂപ്പിൽ നിന്നുള്ള ആധുനിക പവർ പ്ലാന്റുകളാവും ഈ മോഡലിനു കരുത്തേകുക. ആറു ലീറ്റർ ഡബ്ല്യു 12, നാലു ലീറ്റർ വി എയ്റ്റ് ടർബോ, വി സിക്സ് ഹൈബ്രിഡ് എന്നിവയാണു നിലവിലെ എൻജിൻ സാധ്യതകൾ; ‘ബെന്റൈഗ’യ്ക്കു കരുത്തേകുന്ന വി സിക്സ് ഹൈബ്രിഡ് 2023 മുതൽ ‘ഫ്ളയിങ് സ്പറി’ലും ഇടംപിടിക്കുന്നുണ്ട്. 

ADVERTISEMENT

English Summary: Last Bentley Mulsanne rolls off the production line