വിൽപന 11 ലക്ഷം, പ്രീമിയം ഡീലർഷിപ് നെക്സ 6-ാം വർഷത്തിലേക്ക്
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എംഎസ്ഐഎൽ)ന്റെ പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സയുടെ പ്രവർത്തനം ആറാം വർഷത്തിലേക്ക്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി 370 ഡീലർഷിപ്പുകളാണു നെക്സ ശൃംഖലയിലുള്ളത്. ഇതുവരെ 11 ലക്ഷം ഉപയോക്താക്കളാണു നെക്സ വഴി പുതിയ വാഹനം സ്വന്തമാക്കിയതെന്നു കമ്പനി അറിയിച്ചു. ഇഗ്നിസ്, ബലേനൊ,

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എംഎസ്ഐഎൽ)ന്റെ പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സയുടെ പ്രവർത്തനം ആറാം വർഷത്തിലേക്ക്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി 370 ഡീലർഷിപ്പുകളാണു നെക്സ ശൃംഖലയിലുള്ളത്. ഇതുവരെ 11 ലക്ഷം ഉപയോക്താക്കളാണു നെക്സ വഴി പുതിയ വാഹനം സ്വന്തമാക്കിയതെന്നു കമ്പനി അറിയിച്ചു. ഇഗ്നിസ്, ബലേനൊ, സിയാസ്, എക്സ്എൽസിക്സ്, എസ് ക്രോസ് എന്നിവയാണു നിലവിൽ മാരുതി സുസുക്കി നെക്സ ശൃംഖല വഴി വിൽപനയ്ക്കെത്തിക്കുന്നത്. അടുത്ത മാസത്തോടെ പെട്രോൾ എൻജിനുള്ള എസ് ക്രോസും നെക്സ മുഖേന വിൽപ്പനയ്ക്കെത്തും.
പ്രീമിയം മോഡലുകളുടെ വിപണനത്തിനായി 2015 ജൂലൈയിലാണു മാരുതി സുസുക്കി നെക്സ എന്ന പേരിൽ പുതിയ വിപണന ശൃംഖല തുറന്നത്. ഉപയോക്താക്കൾക്കു മികച്ച സേവനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള ആധുനിക സാങ്കേതികവിദ്യകളും നെക്സയിൽ മാരുതി സുസുക്കി ഉറപ്പാക്കിയിട്ടുണ്ട്. ഡിജിറ്റൽ രീതിയിൽ പുതിയ വാഹനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാനുള്ള അവസരമാണ് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ മാരുതി സുസുക്കി ലഭ്യമാക്കുന്നത്. സ്മാർട് ഹൈബ്രിഡ്, സുസുക്കി കണക്ട്, സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, നെക്സ സേഫ്റ്റി ഷീൽഡ് തുടങ്ങിയ സാങ്കേതികവിദ്യകളും മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.
കാറുകൾ വിൽക്കുന്നതിനപ്പുറം വിപണനത്തിൽ പുതിയ നിലവാരം കൈവരിക്കാൻ ഏതെങ്കിലും വാഹന നിർമാതാവ് ഇന്ത്യയിൽ നടത്തിയ ആദ്യ ഉദ്യമമായിരുന്നു നെക്സയെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൈവിധ്യമാർന്ന ഉൽപന്ന ശ്രേണിയും ബുദ്ധിപരമായ ബ്രാൻഡ് സൗഹൃദങ്ങളും ഉപയോക്താക്കൾക്ക് സവിശേഷ അനുഭവവുമൊക്കെ പ്രദാനം ചെയ്ത് 11 ലക്ഷം വാഹന ഉടമകളെ കൈവരിക്കാൻ നെക്സയ്ക്കു സാധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിലെ വാഹന വിൽപ്പന ശൃംഖലകളിൽ മൂന്നാം സ്ഥാനത്താണു നെക്സയെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു.
English Summary: NEXA Celebrates 5 Inspiring years of delivering Innovative automotive experience to over 1.1 Million customers