ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുത്തൻ വിപ്ലവവുമായി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് എസ്‍യുവിയായ ടാറ്റ നെക്സോണ‍് മാസ വാടകയ്ക്ക് സ്വന്തമാക്കാനാകുന്ന പദ്ധതിയുമായാണ് ടാറ്റ എത്തിയിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ പ്രചാരം വർധിപ്പിക്കുക, അവ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുത്തൻ വിപ്ലവവുമായി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് എസ്‍യുവിയായ ടാറ്റ നെക്സോണ‍് മാസ വാടകയ്ക്ക് സ്വന്തമാക്കാനാകുന്ന പദ്ധതിയുമായാണ് ടാറ്റ എത്തിയിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ പ്രചാരം വർധിപ്പിക്കുക, അവ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ടാറ്റാ മോട്ടോർസ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. 

രാജ്യത്തെ മുൻനിര ലീസിങ് കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ പദ്ധതി ഡൽഹി/ എൻസിആർ, മുംബൈ, പുണെ, ഹൈദരബാദ്, ബെംഗളൂരു നഗരങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. കേരളത്തിലും ടാറ്റ മോട്ടോഴ്സിന്റെ ഈ പുതിയ സേവനം ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

മൂന്നു മാസ വാടക പദ്ധതികള്‍

മൂന്നു വ്യത്യസ്ത മാസ വാടക നിരക്കുകളോടെയാണ് പദ്ധതി അവതരിപ്പിക്കുന്നത്. 36 മാസത്തേക്ക് വാഹനം സ്വന്തമാക്കുന്നവർ നികുതികൾ ഉൾപ്പെടെയുള്ള 41,900 രൂപ മാസം നൽകണം, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900രൂപ എന്നിങ്ങനെയാണ് നെക്‌സോൺ ഇവിയുടെ പ്രതിമാസ വാടക നിരക്ക്. വാഹന രജിസ്ട്രേഷൻ, റോഡ് ടാക്സ് തുടങ്ങിയ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ ഈ പദ്ധതിയിലൂടെ ടാറ്റ നെക്സൺ ഇവി സബ്സ്ക്രൈബ് ചെയ്യുവാൻ സാധിക്കും അതിനായുള്ള മുഴുവൻ പ്രക്രിയയും എൻഡ്-ടു-എൻഡ് ഡിജിറ്റൽ സംവിധാനം വഴി എളുപ്പത്തിലാക്കിയിട്ടുണ്ട്.  

ADVERTISEMENT

സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ, വാഹനത്തിന് കേടുപാടുകൾ പറ്റിയാൽ റോഡ് സൈഡ് അസിസ്റ്റൻസ്, കൃത്യമായ സമയങ്ങളിലുള്ള സൗജന്യ സർവീസ് /മെയ്ന്റനൻസ്, ആനുകാലിക സേവനങ്ങൾ, ഡോർ ഡെലിവറി എന്നിവയും ഈ പദ്ധതി പ്രകാരം ലഭ്യമാകും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി ഇവി ചാർജർ ഇൻസ്റ്റാൾ ചെയ്യാനും  കഴിയും.

വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ താൽപ്പര്യപ്പെടുന്ന കോർപ്പറേറ്റുകൾക്കും, നഗരങ്ങളിൽ ഇടയ്ക്കിടെ തൊഴിൽ മാറ്റമുള്ള വ്യക്തികൾക്കും, ഒരു നിശ്ചിത കാലയളവിൽ താമസിക്കുന്ന പ്രവാസികൾക്കും ഇഷ്‌ടാനുസൃതമായ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ തികച്ചും അനുയോജ്യമാണെന്നാണ് ടാറ്റ കരുതുന്നത്. സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി തീരുന്നതനുസരിച്ച്‌ ഉപയോക്താക്കൾക്ക് ഇത് ദീർഘിപ്പിക്കുകയോ അല്ലെങ്കിൽ വാഹനം തിരികെ നൽകുകയോ ചെയ്യാം.

ADVERTISEMENT

English Summary: Tata Nexon EV Avalibale On A Monthly Subscription