സൈനിക ആവശ്യങ്ങൾക്കായി ടാറ്റ മോട്ടോഴ്സ് നിർമിച്ച ട്രക്കുകൾ വാങ്ങാൻ തായ്‌ലൻഡ്. ടാറ്റ മോട്ടോഴ്സിൽ നിന്ന് അറുനൂറിലേറെ ട്രക്കുകൾ വാങ്ങാനാണു റോയൽ തായ് ആർമി ഒരുങ്ങുന്നത്. ടാറ്റയുടെ എൽപിടിഎ മിലിറ്ററി ട്രക്കുകൾ വാങ്ഹാനുള്ള നടപടികൾ പുരോഗമിക്കുന്ന കാര്യം ഇന്ത്യയിലെ തായ്‌ലൻഡ് സ്ഥാനപതി ചുടിൻടോൺ സാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈനിക ആവശ്യങ്ങൾക്കായി ടാറ്റ മോട്ടോഴ്സ് നിർമിച്ച ട്രക്കുകൾ വാങ്ങാൻ തായ്‌ലൻഡ്. ടാറ്റ മോട്ടോഴ്സിൽ നിന്ന് അറുനൂറിലേറെ ട്രക്കുകൾ വാങ്ങാനാണു റോയൽ തായ് ആർമി ഒരുങ്ങുന്നത്. ടാറ്റയുടെ എൽപിടിഎ മിലിറ്ററി ട്രക്കുകൾ വാങ്ഹാനുള്ള നടപടികൾ പുരോഗമിക്കുന്ന കാര്യം ഇന്ത്യയിലെ തായ്‌ലൻഡ് സ്ഥാനപതി ചുടിൻടോൺ സാം ഗോങ്സാഡ്കിയാണു വെളിപ്പെടുത്തിയത്.

ദൃഢതയേറിയതും അനായാസം പരിപാലനം ചെയ്യാവുന്നതുമാണു ടാറ്റയുടെ എൽപിടിഎ മിലിറ്ററി ട്രക്കുകളെന്നും അദ്ദേഹം പ്രശംസിച്ചു. രാജ്യസേവനത്തിന് ഇവ തികച്ചും ഉത്തമമാണെന്നും സോങ്സാഡ്കി അഭിപ്രായപ്പെട്ടു. 

ADVERTISEMENT

ട്രക്കുകൾക്കു പുറമെ സൈനിക ആവശ്യത്തിനുള്ള പല പ്രത്യേകതരം വാഹനങ്ങളും ടാറ്റ മോട്ടോഴ്സ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. സൈനിക നീക്കത്തിനുള്ള ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആർമേഡ് ബസ്, കുഴിബോംബുകളെ അതിജീവിക്കാൻ ശേഷിയുള്ള വാഹനങ്ങൾ, സഞ്ചരിക്കുന്ന ആശുപത്രി, വാട്ടർ ബൗസർ(ടാങ്കർ) തുടങ്ങിയവയ്ക്കു പുറമെ അൺമാൻഡ് ഏരിയൽ വെഹിക്കിൾ ലോഞ്ചറുകളും ടാറ്റയുടെ ഉൽപന്ന ശ്രേണിയിലുണ്ട്. 

വാഹന വ്യവസായ മേഖലയിൽ ആഗോളതലത്തിൽ തന്നെ മുൻനിരയിൽ ഇടംപിടിക്കുന്ന ടാറ്റ മോട്ടോഴ്സ് 1886ലാണു സ്ഥാപിതമായത്; കാറുകൾക്കും സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കും ട്രക്കുകൾക്കും ബസ്സുകൾക്കും പുറമെ ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയും ടാറ്റ മോട്ടോഴ്സിനാണ്. 

ADVERTISEMENT

English Summary: Thai Military to Buy 600 Light Trucks from Tata Motors