എണ്ണക്കറുപ്പിൻ ഏഴഴകിൽ ടൊയോട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ
കറുപ്പിന്റെ അഴകോടെ ടൊയോട്ട കിർലോക്സർ മോട്ടോറി(ടി കെ എം)ന്റെ ഇടത്തരം സെഡാനായ യാരിസ് എത്തുന്നു. യാരിസ് ബ്ലാക്ക് എന്നു പേരിട്ട പരിമിതകാല പതിപ്പ് കമ്പനി വെബ്സൈറ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. പേരു സൂചിപ്പിക്കും പോലെ കറുപ്പ് നിറം അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിങ് പാക്കേജാണു കാറിന്റെ സവിശേഷത. അതേസമയം, കാറിന്റെ

കറുപ്പിന്റെ അഴകോടെ ടൊയോട്ട കിർലോക്സർ മോട്ടോറി(ടി കെ എം)ന്റെ ഇടത്തരം സെഡാനായ യാരിസ് എത്തുന്നു. യാരിസ് ബ്ലാക്ക് എന്നു പേരിട്ട പരിമിതകാല പതിപ്പ് കമ്പനി വെബ്സൈറ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. പേരു സൂചിപ്പിക്കും പോലെ കറുപ്പ് നിറം അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിങ് പാക്കേജാണു കാറിന്റെ സവിശേഷത. അതേസമയം, കാറിന്റെ വില സംബന്ധിച്ച സൂചനയൊന്നും ലഭ്യമായിട്ടില്ല.
കറുപ്പ് നിറത്തിലെത്തുന്ന യാരിസ് ബ്ലാക്കിൽ ഹെഡ്ലാംപിനും ടെയിൽ ലാപിനും ചുറ്റും ക്രോം ഹൈലൈറ്റും ഇരട്ട വർണ അലോയ് വീലുമുണ്ട്. അകത്തളത്തിലാവട്ടെ ഡോറുകളിലെ ആംബിയന്റ് ലൈറ്റിങ്ങും സീറ്റുകൾക്കുള്ള കറുപ്പ് ഹൈലൈറ്റിങ്ങുമാണു പരിഷ്കാരം. പരിമിതകാല പതിപ്പുകളുടെ പതിവു ശൈലിയിൽ സാങ്കേതിക വിഭാഗത്തിൽ മാറ്റമേതുമില്ലാതെയാണു ‘യാരിസ് ബ്ലാക്കി’ന്റെയും വരവ്. കാറിന കരുത്തേുകന്നത് 1.5 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്; 107 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കു. ആറു സ്പീഡ് മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷ(സി വി ടി)നുകളാണു ഗീയർബോക്സ് സാധ്യതകൾ.
ഫിലിപ്പൈൻസിൽ ലഭ്യമെങ്കിലും ഇന്ത്യയിൽ ഡീസൽ എൻജിനോടെ ‘യാരിസ്’ വിൽപ്പനയ്ക്കെത്തുന്നില്ല. ഫിലിപ്പൈൻസ് വിപണിയിൽ 1.3 ലീറ്റർ ഡീസൽ എൻജിനാണു കാറിനു കരുത്തേകുന്നത്. 99 പി എസ് കരുത്തും 123 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിനു കൂട്ടായി മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളുമുണ്ട്.
രണ്ടു വർഷം മുമ്പ് 2018 ഏപ്രിലിലാണു ടി കെ എം സെഡാനായ ‘യാരിസി’നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ എതിരാളികളെ അപേക്ഷിച്ച് വില അധികമായതിനാലാവണം വിൽപ്പനയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ‘യാരിസി’നു സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ പുതുതലമുറ ‘യാരിസ്’ ഇന്ത്യയിലെത്തുമോ എന്നതു സംബന്ധിച്ചും വ്യക്തതയില്ല. ഇന്ത്യൻ വിപണിയിൽ ഹോണ്ട ‘സിറ്റി’, മാരുതി സുസുക്കി ‘സിയാസ്’, ഹ്യുണ്ടേയ് ‘വെർണ’ തുടങ്ങിയവയോടാണു ‘യാരിസി’ന്റെ പോരാട്ടം.
English Summary: Toyota Yaris Black Limited Edition