എസ്യുവിയുടെ മരണപാച്ചിൽ അവസാനിച്ചത് 2 കാറുകൾ ഇടിച്ച്; കടയിൽ ഇരുന്ന യുവാവിന് ജീവൻ നഷ്ടം: വിഡിയോ
മഴയത്ത് അമിതവേഗം പാടില്ല എന്നത് ഡ്രൈവിങ്ങിലെ ബാലപാഠങ്ങളിലൊന്നാണ്. അമിതവേഗം അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അത്തരത്തിലൊരു അപകട വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. കണ്ണൂർ ജില്ലയിലെ ചാലോട് മൂലക്കരിയിൽ മഴയത്ത് അമിതവേഗത്തിൽ നിയന്ത്രണം വിട്ട എസ്‍യുവി ഇടിച്ച് മരിച്ചത് ഒരു

മഴയത്ത് അമിതവേഗം പാടില്ല എന്നത് ഡ്രൈവിങ്ങിലെ ബാലപാഠങ്ങളിലൊന്നാണ്. അമിതവേഗം അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അത്തരത്തിലൊരു അപകട വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. കണ്ണൂർ ജില്ലയിലെ ചാലോട് മൂലക്കരിയിൽ മഴയത്ത് അമിതവേഗത്തിൽ നിയന്ത്രണം വിട്ട എസ്‍യുവി ഇടിച്ച് മരിച്ചത് ഒരു നിരപരാധിയാണ്.
ഞായറാഴ്ച കാലത്ത് 11 മണിക്കുശേഷം മട്ടന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് അമിതവേഗത്തിൽ നിയന്ത്രണംവിടുകയായിരുന്നു. തുടർന്ന് വർക്ക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ട രണ്ടുകാറിലും ഇടിച്ചശേഷം കടയിൽ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. തുടർന്ന് അടുത്ത വീട്ടുപറമ്പിലെ മതിലിലും ഗേറ്റിലു ഇടിച്ചാണ് കാർ നിന്നത്.
മഴയത്ത് വാഹനമോടിക്കുമ്പോൾ സൂക്ഷിക്കൂ
∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.
∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.
∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.
∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.
English Summary: Overspeed Accident in Kannur