ലോകത്തിലെ ഏറ്റവും വേഗമുള്ള ഇലക്ട്രിക് വിമാനം, റെക്കോർഡ് സ്വന്തമാക്കാൻ റോൾസ് റോയ്‌സ്
പുതിയ വൈദ്യുതി വിമാനത്തിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്ന് റോള്‍സ് റോയ്‌സ്. വൈദ്യുതി വിമാനങ്ങളുടെ വേഗതയുടെ റെക്കോർഡ് ഈ വിമാനം മറികടക്കുമെന്നാണ് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നത്. 2050ഓടെ മലിനീകരണമില്ലാത്ത വിമാനങ്ങളും വിമാന കമ്പനികള്‍ക്കായി എൻജിനുകളും നിർമിക്കുന്ന റോള്‍സ് റോയ്‌സ് പദ്ധതിയായ

പുതിയ വൈദ്യുതി വിമാനത്തിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്ന് റോള്‍സ് റോയ്‌സ്. വൈദ്യുതി വിമാനങ്ങളുടെ വേഗതയുടെ റെക്കോർഡ് ഈ വിമാനം മറികടക്കുമെന്നാണ് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നത്. 2050ഓടെ മലിനീകരണമില്ലാത്ത വിമാനങ്ങളും എൻജിനുകളും നിർമിക്കുന്ന റോള്‍സ് റോയ്‌സ് പദ്ധതിയായ ACCELന്റെ ഭാഗമായാണ് പുതിയ നേട്ടങ്ങള്‍.
ionBird എന്ന വിമാന മാതൃകയിലായിരുന്നു റോള്‍സ് റോയ്‌സിന്റെ പരീക്ഷണം. 500 എച്ച്പി ശേഷിയുള്ള വൈദ്യുത എൻജിനും 250 വീടുകള്‍ക്ക് വേണ്ട വൈദ്യുതി നല്‍കാന്‍ ശേഷിയുള്ള 6000 സെല്ലുകളും ചേര്‍ത്തായിരുന്നു വിമാനത്തിന്റെ ശേഷി പരീക്ഷിച്ചത്. ഏതാണ്ട് 320 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഈ വിമാനത്തിന് മണിക്കൂറില്‍ 480 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാനാകുമെന്നാണ് അവകാശവാദം. പരീക്ഷണം ഉറപ്പു നല്‍കുന്ന ഈ വേഗത സാധ്യമായാല്‍ ഏറ്റവും വേഗമുള്ള വൈദ്യുതി വിമാനമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്യും.
ആക്‌സെലറേറ്റിങ് ദ ഇലക്ട്രിഫിക്കേഷന്‍ ഓഫ് ഫ്‌ളൈറ്റ് അഥവാ ACCEL എന്ന റോള്‍സ് റോയ്‌സിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ വൈദ്യുതി വിമാനം നിർമിച്ചിരിക്കുന്നത്. വ്യോമയാന രംഗത്തെ മലിനീകരണം കുറയ്ക്കുകയെന്നതാണ് ACCELന്റെ ലക്ഷ്യം. വൈദ്യുത വിമാനങ്ങളും വിമാന നിര്‍മാതാക്കള്‍ക്കുവേണ്ട വൈദ്യുതി എൻജിനുകളുമാണ് ഇവര്‍ നിർമിക്കുക. ഇലക്ട്രിക് മോട്ടോര്‍ നിർമാണ കമ്പനിയായ യാസയും വ്യോമയാന സ്റ്റാർട്ടപ്പ് ഇലക്ട്രോലൈറ്റുമായും ചേര്‍ന്നാണ് റോള്‍സ് റോയ്‌സിന്റെ വൈദ്യുതി വിമാന പദ്ധതി. വൈദ്യുതി വിമാനത്തിന്റെ പരീക്ഷണ വിഡിയോ റോള്‍സ് റോയ്‌സ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിമാനത്തിന്റെ പ്രൊപ്പെല്ലര്‍ മിനുറ്റില്‍ 2400 തവണ കറങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിമാനത്തിലെ വിവിധ വിവര ശേഖരണ സെന്‍സറുകളും മറ്റു യന്ത്രഭാഗങ്ങളും പരീക്ഷിക്കപ്പെട്ടു. അടുത്ത വര്‍ഷം ആദ്യം തന്നെ തങ്ങളുടെ ആദ്യ വൈദ്യുതി വിമാനം പറന്നുയരുമെന്നാണ് റോള്‍സ് റോയ്‌സിന്റെ പ്രതീക്ഷ. പേരിടാത്ത ഈ വിമാനത്തില്‍ ഒരാള്‍ക്കാണ് സഞ്ചരിക്കാനാവുക.
English Summary: Rolls-Royce Completes Ground Testing Of Technology Set to Power The World’s Fastest All-Electric Plane