പുത്തൻ പ്രീമിയം എസ് യു വിയായ ഗ്ലോസ്റ്ററിന് രണ്ടായിരത്തിലേറെ ബുക്കിങ്ങുകൾ ലഭിച്ചെന്നു നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യ. ഉത്സവകാലത്തിന്റെ പിൻബലത്തിലാണ് അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ‘ഗ്ലോസ്റ്റർ’ ഈ നേട്ടം കൈവരിച്ചത്. ബുക്ക് ചെയ്യുന്നവർ മുഴുവൻ ബാക്കി പണം നൽകി വാഹനം വാങ്ങുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ പ്രീമിയം എസ് യു വിയായ ഗ്ലോസ്റ്ററിന് രണ്ടായിരത്തിലേറെ ബുക്കിങ്ങുകൾ ലഭിച്ചെന്നു നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യ. ഉത്സവകാലത്തിന്റെ പിൻബലത്തിലാണ് അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ‘ഗ്ലോസ്റ്റർ’ ഈ നേട്ടം കൈവരിച്ചത്. ബുക്ക് ചെയ്യുന്നവർ മുഴുവൻ ബാക്കി പണം നൽകി വാഹനം വാങ്ങുമെന്നു പ്രതീക്ഷിക്കാനാവില്ലെങ്കിലും ‘ഗ്ലോസ്റ്ററി’ന്റെ നിലവാരമുള്ള പ്രീമിയം എസ് യു വിയെ സംബന്ധിച്ചിടത്തോളം രണ്ടായിരത്തിലേറെ പേർ താൽപര്യം പ്രകടിപ്പിച്ചത് നിസ്സാര കാര്യമല്ല. 

പോരെങ്കിൽ കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 2019 ഒക്ടോബറിനെ അപേക്ഷിച്ച് ആറു ശതമാനത്തോളം വളർച്ച രേഖപ്പെടുത്താനും എം ജി മോട്ടോറിനായി. 2019ൽ അരങ്ങേറ്റം കുറിച്ച, കമ്പനിയുടെ ആദ്യ മോഡലായ ‘ഹെക്റി’ന്റെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഒക്ടോബറിൽ സ്വന്തമായതെന്നും എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വെളിപ്പെടുത്തി. 3,625 ‘ഹെക്ടർ’ ആണു കഴിഞ്ഞ മാസം എം ജി മോട്ടോർ വിറ്റത്. വിലയിൽ ഗണ്യമായ വ്യത്യാസത്തോടെയാണു ‘ഹെക്ടറി’ന്റെയും ‘ഗ്ലോസ്റ്ററി’ന്റെയും വരവ്. അതുകൊണ്ടുതന്നെ അവതരണം കഴിഞ്ഞ് ആദ്യ മൂന്നാഴ്ചയ്ക്കിടെ തന്നെ ‘ഗ്ലോസ്റ്ററി’ന് 2,000 ബുക്കിങ് ലഭിച്ചത് മികച്ച നേട്ടമായാണ് എം ജി മോട്ടോർ വിലിയരുത്തുന്നത്. 

ADVERTISEMENT

നവരാത്രി – ദസറ ആഘോഷം വിൽപ്പന മെച്ചപ്പെടുത്തിയിട്ടുണ്ടെന്നു കമ്പനിയുടെ വിൽപ്പന വിഭാഗം ഡയറക്ടർ രാകേഷ് സിദാന അഭിപ്രായപ്പെട്ടു. നവരാത്രിക്കാലത്തും ഇതേ പ്രവണത തുടരുമെന്ന പ്രതീക്ഷയിൽ വാഹന ഉൽപ്പാദനം വർധിപ്പിക്കാനും എം ജി മോട്ടോർ ഇന്ത്യ തയാറെടുക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എതിരാളികളുമായുള്ള താരതമ്യത്തിൽ തികച്ചും മത്സരക്ഷമമായ വിലയ്ക്കാണ് എം ജി ‘ഗ്ലോസ്റ്റർ’ വിപണിയിലിറക്കിയത്; 28.98 ലക്ഷം മുതൽ 35.38 ലക്ഷം രൂപ വരെയാണു ‘ഗ്ലോസ്റ്ററി’ന്റെ വകഭേദങ്ങളുടെ ഷോറൂം വില. 

സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെ ലെവൽ വൺ മികവുമായി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ പ്രീമിയം എസ് യു വിയെന്ന് എം ജി മോട്ടോർ വിശേഷിപ്പിക്കുന്ന ‘ഗ്ലോസ്റ്ററി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, ഇരട്ട ടർബോ ഡീസൽ എൻജിനാണ്. ലതർ സീറ്റ്, ആൻഡ്രോയ്ഡ് ഓട്ടോ — ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെ 12.3 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, 12 സ്പീക്കർ, 64 വർണ സാധ്യത തുടങ്ങിയവയെല്ലാമായാണു ‘ഗ്ലോസ്റ്ററി’ന്റെ വരവ്. ആഡംബര സമൃദ്ധമായ അകത്തളവും തകർപ്പൻ ഓഫ് റോഡിങ് ക്ഷമതയുമാണ് 5,005 എം എം നീളവും 1,932 എം എം വീതിയും 1,875 എം എം ഉയരവും 2,950 എം എം വീൽ ബേസുമൊക്കെയുള്ള ‘ഗ്ലോസ്റ്ററി’ന്റെ പ്രധാന സവിശേഷതയായി നിർമാതാക്കൾ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

English Summary: MG Gloster SUV gets 2,000 bookings since launch in India